Skip to main content

സംഘാടക സമിതി രൂപീകരണ യോഗം ഒന്‍പതിന്

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ലഹരിക്കെതിരെ ജനകീയ സദസ്സുകള്‍ ഉള്‍പ്പെടെയുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള സംഘാടക സമിതി രൂപീകരണ യോഗം ഏപ്രില്‍ ഒന്‍പതിന് രാവിലെ 9.30 ന് ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ രത്നകുമാരി പരിപാടി ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ അധ്യക്ഷനാകും. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം വി.കെ സനോജ് യോഗത്തില്‍ പങ്കെടുക്കും. സംസ്ഥാന കായിക യുവജനകാര്യവകുപ്പ് വിവിധ വകുപ്പുകളുമായി ചേര്‍ന്ന് നടത്തുന്ന ബഹുജന മുന്നേറ്റത്തിന്റെ ഭാഗമായാണ് ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. പരിപാടിയില്‍ രാഷ്ട്രീയ പാര്‍ടികള്‍, യുവജന - വിദ്യാര്‍ഥി - മഹിളാ സംഘടനകള്‍, മത സമുദായിക സംഘടനകള്‍, ക്ഷേത്ര- പള്ളി കമ്മിറ്റികള്‍, മാതൃസമിതികള്‍, പി.ടി.എ, മദര്‍ പി.ടി.എകള്‍, അധ്യാപകര്‍ തുടങ്ങി എല്ലാ വിഭാഗം ആളുകളും പങ്കെടുക്കണമെന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു.

date