Post Category
മിനി ജോബ് ഫെയര്‍ എട്ടിന്
കണ്ണൂര്‍ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ എട്ടിന് രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ ജോബ് ഫെയര്‍ നടക്കും. സയന്‍സ്, കെമിസ്ട്രി, മാത്സ്, ഇംഗ്ലീഷ്, വേദിക് മാത്സ്, അബാക്കസ് എന്നീ വിഷയങ്ങളില്‍ അധ്യാപക ഒഴിവുകള്‍, എസ്എസ്സി/ആര്‍ആര്‍ബി പരീക്ഷകളുടെ പരിശീലനത്തിനായുള്ള അധ്യാപകര്‍, ടെലി കോളര്‍, സെയില്‍സ് എക്സിക്യൂട്ടീവ്, മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ്, മെന്റര്‍ തുടങ്ങിയ തസ്തികകളിലേക്കാണ് ജോബ് ഫെയര്‍ നടക്കുന്നത്. ഉദ്യോഗാര്‍ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, പാസ്പോര്‍ട് സൈസ് ഫോട്ടോ, 250 രൂപ എന്നിവ സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 0497 2707610, 6282942066
date
- Log in to post comments