Skip to main content

അപേക്ഷ ക്ഷണിച്ചു

ഭിന്നശേഷിക്കാർക്കുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രം ഭിന്നശേഷിക്കാരായ വ്യക്തികൾക്കക്കായി ഇലക്ട്രോണിക്, പ്രിന്റിംഗ്, ഡി.റ്റി.പി, ആട്ടോമൊബൈൽ റിപ്പയറിംഗ്, വെൽഡിംഗ്, ഫാഷൻ ഡിസൈനിംഗ് ആൻഡ് എംബ്രോയിഡറി, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആന്റ് സ്റ്റെനോഗ്രാഫി, വാച്ച് റിപ്പയറിംഗ്, പ്ലംബിംഗ്, കാർപെന്ററി തുടങ്ങിയ ദീർഘ/ ഹ്രസ്വകാല കോഴ്സുകളിലേക്ക് പരിശീലനം നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. കുറഞ്ഞത് 40 ശതമാനമോ അതിനു മുകളിലോ വൈകല്യമുള്ള ഭിന്നശേഷിക്കാർക്ക് പ്രവേശനം നൽകും. ശ്രവണവൈകല്യമുള്ള കുട്ടികൾക്ക് കേരള ഗവ. ടെക്നിക്കൽ എഡ്യൂക്കേഷൻ നടത്തുന്ന ടൈപ്പ് റൈറ്റിംഗ് ലോവർ/ ഹയർ പരീക്ഷയ്ക്ക് പ്രത്യേക പരിശീലനവും നടത്തും. വിശദവിവരങ്ങൾക്ക് : 8590516669.

പി.എൻ.എക്സ് 1503/2025

date