Skip to main content

ജില്ലാ സ്പോർട്സ് കൗൺസിൽ സമ്മർ കോച്ചിങ്ങ് ക്യാമ്പ് തിങ്കളാഴ്ച മുതൽ

ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സമ്മർ കോച്ചിങ്ങ് ക്യാമ്പ് ഏപ്രിൽ ഏഴിന് ( തിങ്കളാഴ്ച) ആരംഭിക്കും. വൈകീട്ട് നാലിന് കോട്ടയം ഇൻഡോർ സ്‌റ്റേഡിയത്തിൽ വച്ച് സഹകരണ-തുറമുഖ-ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് ഡോ. ബൈജു വർഗീസ് ഗുരുക്കൾ അധ്യക്ഷത വഹിക്കും. ഏപ്രിൽ 24 വരെയാണ് ക്യാമ്പ്.
 10 വയസിനു മുകളിൽ പ്രായമുള്ളവർക്കായി നടത്തുന്ന ക്യാമ്പിൽ അത്‌ലറ്റിക്്‌സ്,കളരിപ്പയറ്റ്, വോളിബോൾ, ബാസ്‌ക്കറ്റ് ബോൾ, യോഗ, ഷട്ടിൽ ബാഡ്മിന്റൺ, ജൂഡോ, കബഡി, ബോഡി ബിൽഡിങ്ങ്, ആട്ടിയാ പാട്ടിയ, ഹോക്കി, റസ്ലിങ്ങ്, സ്വിമ്മിങ്ങ്, ബോൾ ബാഡ്മിന്റൺ, സെപക് താക്രേ, ബേസ്ബോൾ, ഖോ-ഖോ, ത്രോബോൾ, തായ്ക്കൊണ്ടോ, സോഫ്റ്റ് ബോൾ, ആം റസ്ലിങ്ങ്, സൈക്ലിങ്ങ്, കരാട്ടെ, റോളർ സ്‌കേറ്റിങ്ങ്, ടേബിൾ ടെന്നീസ് എന്നീ കായിക ഇനങ്ങളിൽ പരിശീലനം നൽകും.   പരിശീലനം പൂർത്തിയാക്കുന്ന കുട്ടികൾക്ക് ജില്ലാ സ്‌പോർട്‌സ് കൗൺസിലിൽ നിന്ന് സർട്ടിഫിക്കറ്റ് നൽകും.
വിശദവിവരത്തിന് ഫോൺ: 0481 2563825, 8547575248.
 

date