Post Category
എം എസ് എം ഇ ക്ലിനിക്ക് പാനൽ: അപേക്ഷ ക്ഷണിച്ചു
ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ കീഴിൽ രൂപീകരിക്കുന്ന എം എസ് എം എ ക്ലിനിക്കിലെ 40 അംഗ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു.
ബാങ്കിംഗ് ജിഎസ്ടി അനുമതികളും ലൈസൻസുകളും, ടെക്നോളജി, മാർക്കറ്റിംഗ്, നിയമം, ഡിപിആർ തയ്യാറാക്കൽ തുടങ്ങിയ മേഖലകളിൽ വൈദഗ്ധ്യം ഉള്ളവരും അതാത് മേഖലയിൽ രണ്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയമുള്ളവർക്കും അപേക്ഷിക്കാം. സേവനത്തിൽ നിന്നും വിരമിച്ചവരെയും പരിഗണിക്കും. അപേക്ഷകൾ ഏപ്രിൽ 15ന് മുൻപായി ജില്ലാ വ്യവസായ കേന്ദ്രത്തിൽ ലഭ്യമാക്കണം. വിശദവിവരങ്ങൾക്ക് 0471-2326756
date
- Log in to post comments