Skip to main content

നവീകരിച്ച ആറാട്ടുകുളം മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു

 

പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച വെട്ടയ്ക്കൽ ചെള്ളപ്പുറം ശ്രീ ഘണ്ഠാകർണ്ണസ്വാമി ക്ഷേത്രം ആറാട്ടുകുളത്തിന്റെ ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് നിർവഹിച്ചു. കുളങ്ങളും തോടുകളും സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് മന്ത്രി പറഞ്ഞു. 

ആറ് ലക്ഷം രൂപ വിനിയോഗിച്ചാണ് ആറാട്ടുകുളം ശുദ്ധീകരിച്ച് കല്ലുകെട്ടി നവീകരിച്ചത്. പൊതു കുളങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് 59 ലക്ഷം രൂപ വിനിയോഗിച്ച് എട്ട് കുളങ്ങളുടെ നവീകരണ പ്രവർത്തികൾ പൂർത്തീകരിച്ചിട്ടുണ്ട്. 

ചടങ്ങിൽ പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ടെൽഷ്യ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ആർ ജീവൻ, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ജയാപ്രതാപൻ, ജില്ലാ പഞ്ചായത്തംഗം സജിമോൾ ഫ്രാൻസിസ്, ശ്രീ ഘണ്ഠാകർണ്ണസ്വാമി ക്ഷേത്രം പ്രസിഡന്റ് കെ കെ ബേബി, സെക്രട്ടറി പ്രസാദ് പൂജക്കണ്ടത്തിൽ, എസ്എൻഡിപി 738 ശാഖ പ്രസിഡന്റ് കെ എൽ സുഭാഷ് തുടങ്ങിയവർ പങ്കെടുത്തു.

(പി.ആര്‍/എ.എല്‍.പി/1042)

date