Post Category
വാഹനത്തിന് ടെൻഡർ ക്ഷണിച്ചു
മാവേലിക്കര തപാൽ ഡിവിഷനിൽ കൊല്ലം ആർഎംഎസ്-മാവേലിക്കര-താമരക്കുളം-നൂറനാട്-പടനിലം റൂട്ടിൽ കത്തുകൾ എത്തിക്കുന്നതിന് 2025 ഏപ്രിൽ മുതൽ രണ്ട് വർഷക്കാലയളവിലേക്ക് വാണിജ്യ വാഹനങ്ങൾ വാടകയ്ക്ക് എടുക്കുന്നതിന് ഇ-ടെൻഡർ ക്ഷണിച്ചു. അഞ്ച് വർഷത്തിൽ കുറവ് കാലപ്പഴക്കമുള്ളതും 15000 കിലോഗ്രാമിൽ കുറയാത്ത ഭാരം വഹിക്കാന്‍ ശേഷിയുള്ളതുമായ വാഹനങ്ങളുടെ ഉടമസ്ഥർക്ക് അപേക്ഷിക്കാം. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 17 വൈകിട്ട് നാല് മണി. ഫോൺ: 0479 2302290, 0479 2303293.
(പി.ആര്‍/എ.എല്‍.പി/1044)
date
- Log in to post comments