Skip to main content

അഭിമുഖം

ചടയമംഗലം സര്‍ക്കാര്‍  ഐ.ടി.ഐയില്‍ സര്‍വേയര്‍ ടേഡില്‍ (മുസ്ലിം വിഭാഗത്തില്‍) ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കും. യോഗ്യത: എസ്.എസ്.എല്‍.സി അല്ലെങ്കില്‍ തതുല്യം, ബന്ധപ്പെട്ട ട്രേഡില്‍ എന്‍ടിസിയും മൂന്ന് വര്‍ഷത്തെ  പ്രവൃത്തിപരിചയവും. അല്ലെങ്കില്‍  എന്‍എസിയും ഒരു വര്‍ഷത്തെ  പ്രവൃത്തിപരിചയവും  അല്ലെങ്കില്‍    ഡിപ്ലോമ അല്ലെങ്കില്‍ തതുല്യം. ഉയര്‍ന്ന യോഗ്യതയും പരിഗണിക്കും. അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഏപ്രില്‍ 10ന് രാവിലെ 11  ന്   ഐ.ടി.ഐയില്‍ അഭിമുഖത്തിന് പങ്കെടുക്കണം.  ഫോണ്‍ 0474 2914794.
 

 

date