Post Category
അവധിക്കാല പരിശീലനം
പ്രിയദർശിനി പ്ലാനറ്റോറിയം ക്യാമ്പസിൽ പ്രവർത്തിക്കുന്ന മോഡൽ ഫിനിഷിംഗ് സ്കൂളിൽ 30 ദിവസം ദൈർഘ്യമുള്ള കമ്പ്യൂട്ടർ/ എ ഐ/ സൈബർ സെക്യൂരിറ്റി/ ലഹരി വിരുദ്ധ ബോധവൽക്കരണം/ യോഗ ആൻഡ് മെഡിറ്റേഷൻ എന്നിവ ഉൾപ്പെടുന്ന വേനലവധിക്കാല ക്യാമ്പിൽ പങ്കെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എട്ടാം ക്ലാസ് പൂർത്തിയായവർക്കും ഫലം കാത്തിരിക്കുന്നവർക്കും ചേരാം. പി.എം.ജി യിലെ ഓഫീസിൽ നിന്നും നൽകുന്ന അപേക്ഷകൾ പൂരിപ്പിച്ച് സമർപ്പിക്കാവുന്നതാണ്. ഓൺലൈനായും അപേക്ഷകൾ സമർപ്പിക്കാം. അവസാന തീയതി ഏപ്രിൽ 11. കൂടുതൽ വിവരങ്ങൾക്ക് : 0471 2307733, 8547005050, 9567298330, 984657100.
പി.എൻ.എക്സ് 1506/2025
date
- Log in to post comments