കെഎസ്ഡിപി 50ാം വാർഷികാഘോഷവും മെഡിമാർട്ടും മന്ത്രി പി രാജീവ് ഇന്ന് (8) ഉദ്ഘാടനം ചെയ്യും
*മെഡിമാര്‍ട്ടില്‍ മരുന്നുകൾക്ക് 10 മുതൽ 20 ശതമാനം വരെ വിലക്കുറവ്
കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിന്റെ (കെഎസ്ഡിപി) 50ാം വാർഷികാഘോഷ പരിപാടികളുടെയും മെഡി മാർട്ടിന്റെയും ഉദ്ഘാടനം ഇന്ന് (ഏപ്രിൽ 8 ) രാവിലെ 10 മണിക്ക് കെഎസ്ഡിപി അങ്കണത്തിൽ വ്യവസായ,നിയമ, കയർ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിക്കും. പി പി ചിത്തരഞ്ജൻ എം എൽ എ അധ്യക്ഷത വഹിക്കും. കെ സി വേണുഗോപാൽ എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി തുടങ്ങിയവർ മുഖ്യാതിഥികളാകും.
കെഎസ്ഡിപി സുവർണ ജൂബിലി ആഘോഷിത്തിന്റെ ഭാഗമായി കുറഞ്ഞ നിരക്കിൽ ഗുണമേന്മയുള്ള മരുന്നുകൾ, സർജിക്കൽ ഉപകരണങ്ങൾ എന്നിവ ലഭ്യമാക്കുന്നതിനാണ് മെഡിമാർട്ട് ആരംഭിക്കുന്നത്. ഇവിടെ മരുന്നുകൾ 10 മുതൽ 20 ശതമാനം വരെ വിലക്കുറവിൽ ലഭ്യമാക്കും. അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഹോം ഡെലിവറി സംവിധാനവുമുണ്ടാകും. കൂടാതെ വാർഷികാഘോഷങ്ങളുടെ ഭാഗമായി കെഎസ്ഡിപി മരുന്നുകളുടെ ബ്രാൻഡിംഗ്, ഔഷധ നിർമ്മാണത്തിലെ പുതിയ സാങ്കേതിക വളർച്ച ചർച്ച ചെയ്യുന്ന സംവാദങ്ങൾ, മെഡിക്കൽ ക്യാമ്പുകൾ, ജീവനക്കാരുടെ കുടുംബസംഗമം എന്നിവയും നടക്കും.
ജില്ലാ കളക്ടർ അലക്സ് വർഗീസ്, കെഎസ്ഡിപി ചെയർമാൻ സി ബി ചന്ദ്രബാബു, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ ഡി മഹീന്ദ്രൻ, ജില്ലാ പഞ്ചായത്തംഗം അഡ്വ. ആർ റിയാസ്, മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി സംഗീത, കെഎസ്ഡിപി മാനേജിങ് ഡയറക്ടർ ഇ എ സുബ്രമണ്യൻ, മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ, യൂണിയൻ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.
(പി.ആര്‍/എ.എല്‍.പി/1047)
- Log in to post comments