Skip to main content

മണ്ണഞ്ചേരി സ്മാർട്ട് വില്ലേജ് ഓഫീസ് ഇന്ന് (8) മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും

 

മണ്ണഞ്ചേരി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ഇന്ന് (ഏപ്രിൽ 8) വൈകിട്ട് നാല് മണിക്ക് റവന്യൂ, ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ രാജന്‍ നിര്‍വഹിക്കും. മണ്ണഞ്ചേരി പഞ്ചായത്ത് ഗ്രൗണ്ടിൽ നടക്കുന്ന പരിപാടിയിൽ പി പി ചിത്തരഞ്ജൻ എംഎൽഎ അധ്യക്ഷനാകും. കെ സി വേണുഗോപാൽ എം പി മുഖ്യാതിഥിയാകും. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, ജില്ലാ കളക്ടർ അലക്സ് വർഗീസ്, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ഡി മഹീന്ദ്രൻ, സബ് കളക്ടർ സമീർ കിഷൻ, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ടി വി അജിത്കുമാർ, വൈസ് പ്രസിഡന്റ് പി എ ജുമൈലത്ത്, ജില്ലാ പഞ്ചായത്തംഗം അഡ്വ. ആർ റിയാസ്, ബ്ലോക്ക് പഞ്ചായത്തംഗം സബീന, മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

(പി.ആര്‍/എ.എല്‍.പി/1050)

date