Post Category
അനധികൃത ബോര്‍ഡുകള്‍, ബാനറുകള്‍ നീക്കണം
കുണ്ടറ പി.ഡബ്ല്യൂ.ഡി റോഡ്‌സ് വിഭാഗത്തിന്റെ അധീനതയില്‍ വരുന്ന നിരത്തുകളിലും പാതയോരങ്ങളിലും ഫുട്പാത്തുകളിലും സ്ഥാപിച്ച അനധികൃത ബോര്‍ഡുകള്‍, കൊടിതോരണങ്ങള്‍, ബാനറുകള്‍, കൊടിമരങ്ങള്‍ തുടങ്ങിയവ ഏപ്രില്‍ 11 നകം നീക്കം ചെയ്യണം. അല്ലെങ്കില്‍ പിഴ ചുമത്തി നീക്കം ചെയ്യുന്ന ചെലവുകള്‍ക്ക് പുറമെ നിയമനടപടികള്‍ കൂടി സ്വീകരിക്കുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് നിര്‍ദ്ദേശം.
date
- Log in to post comments