മാലിന്യമുക്തപ്രഖ്യാപനം പുതുചരിത്രം- എം നൗഷാദ് എം.എല്‍.എ
ജില്ലയെ മാലിന്യമുക്തമായി പ്രഖ്യാപിക്കുന്നത് പുതുചരിത്രത്തിന്റെ തുടക്കമാണെന്ന് നൗഷാദ് എംഎല്‍എ. മാലിന്യമുക്ത നവകേരളം പ്രഖ്യാപനത്തിന് മുന്നോടിയായി നടന്ന ‘മാലിന്യ സംസ്‌കരണം പിന്നിട്ട വഴികള്‍' സെഷന്‍ സി. കേശവ മെമ്മോറിയല്‍ ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി കെ ഗോപന്‍ ചടങ്ങില്‍ അധ്യക്ഷനായി. ജില്ലാ കലക്ടര്‍ എന്‍ ദേവീദാസ്, മേയര്‍ ഹണി ബെഞ്ചമിന്‍, ഡെപ്യൂട്ടി മേയര്‍ എസ് ജയന്‍, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എസ്. സുബോധ,് സബ് കലക്ടര്‍ നിഷാന്ത് സന്‍ഹാര , കോര്‍പ്പറേഷന്‍ സെക്രട്ടറി ഡി സാജു, കുടുംബശ്രീ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ആര്‍ വിമല്‍ ചന്ദ്രന്‍, നവകേരളം കര്‍മ്മപദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ എസ് ഐസക്, കില ജില്ലാ ഫെസിലിറ്റേറ്റര്‍ പി അനില്‍കുമാര്‍, ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ അനില്‍കുമാര്‍, വിവിധ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments