Post Category
ജവഹര്‍ ബാലഭവനില്‍ കലാപഠനത്തിന് തിരിതെളിഞ്ഞു
കൊല്ലം ജവഹര്‍ ബാലഭവനില്‍ ഇനി കലാപഠനത്തിന്റെ വേനല്‍ക്കാലം. രണ്ടുമാസത്തെ ക്ലാസുകള്‍ക്കാണ് തുടക്കമായത്. ശാസ്ത്രീയസംഗീതം, വയലിന്‍, വീണ, മൃദംഗം, ഗിത്താര്‍, ചിത്രകല, ലളിതസംഗീതം തുടങ്ങി 14 വിഷയങ്ങളിലാണ് പരിശീലനം. ഒരേ ഫീസില്‍ രണ്ടിനങ്ങള്‍ പഠിക്കാം; സര്‍ട്ടിഫിക്കറ്റ് നേടിയുള്ള പഠനത്തിന് കുറഞ്ഞ ഫീസും. പ്രവേശനം തുടരുകയാണ്. ഫോണ്‍ - 9746982335.
പ്രവേശനോത്സവം മേയര്‍ ഹണി ബെഞ്ചമിന്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ എസ്.നാസര്‍ അധ്യക്ഷനായി. വൈസ് ചെയര്‍മാന്‍ പ്രകാശ് ആര്‍.നായര്‍, മാനേജര്‍ എസ്.ദുര്‍ഗാദേവി, മാനേജിങ് കമ്മിറ്റി അംഗങ്ങളായ ആനയടി പ്രസാദ്, പി.ഡി.ജോസ്, ഗിരിജാ സുന്ദരന്‍ എന്നിവര്‍ പങ്കെടുത്തു. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ എം.നൗഷാദ് ലഹരിവിരുദ്ധ പ്രതിജ്ഞചൊല്ലി.
date
- Log in to post comments