Skip to main content

വിഷു വിപണന മേള തുടങ്ങി വിഷുക്കാല സമൃദ്ധിക്ക്  മാറ്റ് കൂട്ടാന്‍ കുടുംബശ്രീ

  വിഷുക്കാലത്തോടനുബന്ധിച്ച് കുടുംബശ്രീ   ജില്ലാ മിഷന്റെ വിഷു വിപണന മേള. കൊല്ലം കലക്ട്രേറ്റ് അങ്കണത്തില്‍ ആരംഭിച്ചു. ഏപ്രില്‍ 11 നു അവസാനിക്കും.    വിഷുക്കാലം മധുരമാക്കാന്‍ അട പ്രഥമന്‍, കാരറ്റ് പായസം, ഫ്രൂട്ട്‌സ് പായസം തുടങ്ങി വിവിധ തരം പായസം, ലഡ്ഡു, ജിലേബി, കാട്ടുതേന്‍, ചെറു തേന്‍, സാധ തേന്‍ കൂടാതെ വിവിധ തരം അച്ചാറുകള്‍, ഉപ്പിലിട്ട വിഭവങ്ങള്‍, ബേക്കറി വിഭവങ്ങള്‍ തുടങ്ങിയവയും ഉണ്ട്. 130 രൂപയ്ക്ക് കപ്പ ബിരിയാണി കഴിക്കാം, കൂടാതെ 150 രൂപയ്ക്ക് പാല്‍കപ്പ ചിക്കന്‍ കോംബോയും ലഭ്യമാക്കാം.  ഉന്നക്കായ, കല്‍മാസ് ചിക്കന്‍, ചിക്കന്‍ കുഞ്ഞിപത്തല്‍ എന്നിവയാണ് മറ്റ് സ്‌പെഷ്യല്‍ മലബാര്‍ ഐറ്റംസ്. വിവിധയിനം ബിരിയാണി രുചികളും ഒരുക്കിയിട്ടുണ്ട്. കൈത്തറി വസ്ത്രങ്ങളും  വിപണനത്തിനുണ്ട്.
പുനലൂര്‍, തൃക്കരുവ, കൊല്ലം, കൊല്ലം ഈസ്റ്റ്, ചാത്തന്നൂര്‍, പരവൂര്‍, കൊട്ടാരക്കര, പെരിനാട്, ഉമ്മന്നൂര്‍ തുടങ്ങി  ജില്ലയിലെ 14 സിഡിഎസുകളില്‍ നിന്നായി കുടുംബശ്രീ സംരംഭകര്‍ വിപണന മേളയ്ക്ക് വിവിധ ഉല്‍പന്നങ്ങള്‍ ഒരുക്കിയിരിക്കുന്നു.
 

date