Post Category
ലഹരിക്കെതിരെ കാമ്പയിൻ ; ആലോചനായോഗം ഇന്ന് (8)
രണ്ടാം പിണറായി വിജയന്‍ മന്ത്രിസഭയുടെ നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായും ജില്ലാപഞ്ചായത്ത് നടത്തിവരുന്ന രാസലഹരിക്കെതിരായ കാമ്പയിന്റെ തുടര്‍ പ്രവര്‍ത്തനമെന്ന നിലയിലും ജില്ലാപഞ്ചായത്തും ജില്ലാഭരണകൂടവും സംയുക്തമായി ജനകീയ കാമ്പയിന്‍ സംഘടിപ്പിക്കുന്നു. ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ അതത് പഞ്ചായത്തുകളിലും ജില്ലാതലത്തില്‍ ആലപ്പുഴ ബീച്ചിലും ഏപ്രില്‍ 16 ന് വൈകിട്ട് 6 മണിക്ക് ദീപം തെളിക്കലും ലഹരിക്കെതിരെ കൂട്ടായ്മയും നടക്കും. ഇത് സംബന്ധിച്ച ആലോചനയോഗം ഏപ്രില്‍ 8 ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം 2 മണിക്ക് ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേരുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി അറിയിച്ചു.
(പി.ആര്‍/എ.എല്‍.പി/1052)
date
- Log in to post comments