Post Category
മികച്ച പ്രവർത്തനം നടത്തിയത് മരങ്ങാട്ടുപിള്ളി, അകലക്കുന്നം, കുറിച്ചി പഞ്ചായത്തുകൾ *നഗരസഭ ചങ്ങനാശ്ശേരി
മാലിന്യ നിർമാർജ്ജനത്തിൽ മികച്ച പ്രവർത്തനം നടത്തിയ ഗ്രാമപഞ്ചായത്തിനുള്ള ട്രോഫി മരങ്ങാട്ടുപിള്ളി, അകലക്കുന്നം, കുറിച്ചി ഗ്രാമപഞ്ചായത്തുകൾ പങ്കിട്ടു. ഉഴവൂരാണ് മികച്ച ബ്ലോക്കു പഞ്ചായത്ത്. നഗരസഭ ചങ്ങനാശ്ശേരിയും. മികച്ച സി.ഡി.എസിനുള്ള പുരസ്‌കാരം ഗ്രാമപഞ്ചായത്തുതലത്തിൽ ചെമ്പും നഗരസഭാ തലത്തിൽ വൈക്കവും നേടി. മികച്ച ഹരിതകർമസേനയ്ക്കുള്ള പുരസ്‌കാരം ഗാമപഞ്ചായത്തുതലത്തിൽ കുറിച്ചിയും നഗരസഭാ തലത്തിൽ ചങ്ങനാശ്ശേരിയും നേടി. പുരസ്‌കാരങ്ങൾ സഹകരണ-തുറമുഖ-ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവനും സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജും വിതണം തിരുനക്കരയിൽ നടന്ന മാലിന്യമുക്ത പ്രഖ്യാപനചടങ്ങിൽ വിതരണം ചെയ്തു.
date
- Log in to post comments