Skip to main content

സംസ്ഥാന കേരളോത്സവം ; ലഹരി വിരുദ്ധ കൂട്ടയോട്ടം സംഘടിപ്പിച്ചു

കോതമംഗലത്ത് നടക്കുന്ന സംസ്ഥാന കേരളോത്സവത്തിന്റെ ഭാഗമായി ' നോ പറയാം മയക്കുമരുന്നിനോട് , ചേര്‍ത്തു പിടിക്കാം നമ്മുടെ നാടിനെ' എന്ന മുദ്രാവാക്യം ഉയര്‍ത്തി ലഹരി വിരുദ്ധ കൂട്ടയോട്ടം സംഘടിപ്പിച്ചു. കോതമംഗലം ചെറിയപള്ളി താഴത്ത് നിന്ന് ആരംഭിച്ച കൂട്ടയോട്ടം ആന്റണി ജോൺ എം.എൽ.എ ഫ്ലാഗ് ഓഫ്‌ ചെയ്തു.

 

കൂട്ടയോട്ടത്തിന്റെ സമാപന സമ്മേളനം

ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് ഉദ്ഘാടനം ചെയ്തു. യുവജന ക്ഷേമ ബോർഡ്‌ വൈസ് ചെയർമാൻ എസ്.സതീഷ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

 

എഫ്.ഐ.ടി ചെയർമാൻ ആർ.അനിൽകുമാർ, കോതമംഗലം നഗരസഭ ചെയർമാൻ കെ.കെ ടോമി, വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ, മീറ്റ്സ് പ്രൊഡക്റ്റ് ഓഫ് ഇന്ത്യ ചെയർമാൻ ഇ.കെ ശിവൻ, കവളങ്ങാട് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് സിബി മാത്യു, നഗരസഭ കൗൺസിലർമാരായ കെ.എ നൗഷാദ്, കെ.വി തോമസ്, സിജോ വർഗീസ്, എൽദോസ് പോൾ, പി.ആർ ഉണ്ണികൃഷ്ണൻ, യുവജന ക്ഷേമ ബോർഡ്‌ അംഗം റോണി മാത്യു, വിവിധ രാഷ്രീയ കക്ഷി പ്രതിനിധികളായ കെ.എ ജോയി, ഷാജി മുഹമ്മദ്‌, പി.ടി ബെന്നി, കെ.പി മോഹനൻ, മാർട്ടിൻ സണ്ണി, ജില്ലാ യൂത്ത് കോ ഓഡിനേറ്റർ എ.ആർ രഞ്ജിത്ത്, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ ആർ.പ്രജീഷ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

date