Post Category
മാലിന്യ മുക്ത നവകേരളം ആമ്പല്ലൂർ പഞ്ചായത്തിന് ഒന്നാം സ്ഥാനം
മാലിന്യ സംസ്കരണത്തിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ച് ജില്ലയിലെ ഏറ്റവും മികച്ച ഗ്രാമ പഞ്ചായത്തായി ആമ്പല്ലൂർ. മാലിന്യമുക്ത നവകേരള കാമ്പയിന്റെ ഭാഗമായി സമ്പൂർണ്ണ മാലിന്യമുക്ത പ്രഖ്യാപന ചടങ്ങിലാണ് ആമ്പല്ലൂരിനെ മികച്ച പഞ്ചായത്തായി തിരഞ്ഞെടുത്തത്.
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മനോജ് മൂത്തേടനിൽ ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിജു തോമസ് പുരസ്‌കാരം ഏറ്റുവാങ്ങി.
ചടങ്ങിൽ ജില്ലാ കളക്ടർ എൻ എസ്കെ ഉമേഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എൽസി ജോർജ്, ജില്ലാ പഞ്ചായത്ത് മെമ്പർമാർ, ആമ്പല്ലൂർ ഗ്രാമ പഞ്ചായത്ത് മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments