ചുഴലിക്കാറ്റും അനുബന്ധ ദുരന്തങ്ങളും മോക്ഡ്രില്‍ - 11 ന്
ദേശിയ ദുരന്ത നിവാരണ അതോറിറ്റിയും കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സംയുക്തമായി ഏപ്രില്‍ 11-ന് സംസ്ഥാന തലത്തില്‍ ചുഴലിക്കാറ്റും അനുബന്ധ ദുരന്തങ്ങളും നേരിടുന്നതിനുള്ള തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിനായി മോക് ഡ്രില്‍ സംഘടിപ്പിക്കുന്നു. കണ്ണൂര്‍ ജില്ലയില്‍ മുഴപ്പിലങ്ങാട്, പാച്ചക്കര വാര്‍ഡ് ഒന്നിലും കണിച്ചാര്‍ പഞ്ചായത്തിലെ പൂളക്കുറ്റി സെമിനാരി വില്ല വാര്‍ഡ് എട്ടിലുമാണ് മോക്ഡ്രില്‍ നടക്കുക. രാവിലെ എട്ട് മുതല്‍ 12 വരെയാണ് മോക്ഡ്രില്‍. ദുരന്ത മുന്നറിയിപ്പ് ലഭിക്കുന്ന ഘട്ടത്തില്‍ മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടിരിക്കുന്ന ഇന്‍സിഡന്റ് റെസ്‌പോണ്‍സ് സിസ്റ്റത്തിന്റെ പ്രവര്‍ത്തനം, കണ്ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനം, വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം, ആശയവിനിമയോപാധികളുടെ കൃത്യമായ ഉപയോഗം, സൈറണുകളുടെ പ്രവര്‍ത്തനം, അപകട സ്ഥലത്ത് നടത്തുന്ന പ്രതികരണ-രക്ഷാപ്രവര്‍ത്തനങ്ങളുടെ ഏകോപനം തുടങ്ങിയ സുപ്രധാന കാര്യങ്ങള്‍ മോക്ഡ്രില്ലില്‍ വിലയിരുത്തപ്പെടും. സംസ്ഥാന- ജില്ലാ- താലൂക്ക് തല അടിയന്തിരഘട്ട കാര്യാനിര്‍വ്വഹണ കേന്ദ്രങ്ങളുടെ നേതൃത്വത്തില്‍ നടത്തിയ ടേബിള്‍ ടോപ്പ് എക്‌സര്‍സൈസ് ഓണ്‍ലൈന്‍ മീറ്റിംഗില്‍ ഡി.എം ഡെപ്യൂട്ടി കലക്ടര്‍ കെ.വി ശ്രുതി, ഡെപ്യൂട്ടി ഡി എം ഒ ഡോ. സചിന്‍, ജെ എസ് ഡി എം ആര്‍ കെ രാജേഷ്, കണ്ണൂര്‍ റൂറല്‍ ഡി വൈ എസ് പി സുഭാഷ്, കണ്ണൂര്‍ സിറ്റി ഡി വൈ എസ് പി എ. വി ജോണ്‍, എല്‍ എസ് ജി ഡി ജൂനിയര്‍ സൂപ്രണ്ട് കെ.ആര്‍ സുജിത്, ഹസാര്‍ഡ് അനലിസ്റ്റ് എസ്. ഐശ്വര്യ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments