സെക്യൂരിറ്റി ജീവനക്കാര്‍ക്ക് അടിസ്ഥാന സൗകര്യം ഉറപ്പാക്കും
കടകള്‍, വാണിജ്യ സ്ഥാപനങ്ങള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാര്‍ക്ക് അടിസ്ഥാന സൗകര്യം ഉറപ്പാക്കുമെന്ന് ജില്ലാ ലേബര്‍ എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍ സി.വിനോദ്കുമാര്‍ അറിയിച്ചു. ഇരിപ്പിടം, കുടിവെളളം, സുരക്ഷാ ഉപകരണങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഉറപ്പുവരുത്താന്‍ സെക്യൂരിറ്റി ഏജന്‍സി ഉടമകള്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. സര്‍ക്കാര്‍ സര്‍ക്കുലര്‍ നടപ്പിലാക്കുന്നതിന് സ്ഥാപന പരിശോധന തുടരും. സെക്യൂരിറ്റി ജീവനക്കാര്‍ക്ക് ഇരിപ്പിടം അടക്കമുളള അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കാത്ത സ്ഥാപന ഉടമകള്‍ക്കെതിരെ നടപടി സ്വീകരിക്കും. 04972700353 എന്ന നമ്പറിലോ കണ്ണൂര്‍ ജില്ലാ ലേബര്‍ ഓഫീസ്, ബന്ധപ്പെട്ട അസിസ്റ്റന്റ് ലേബര്‍ ഓഫീസറുടെ കാര്യാലയം എന്നിവിടങ്ങളിലോ പരാതികള്‍ നല്‍കാം. യോഗത്തില്‍ വിവിധ ട്രേഡ് യൂണിയനുകളെ പ്രതിനിധീകരിച്ച് അറക്കല്‍ ബാലന്‍, കെ.മോഹനന്‍, കെ.കെ.രാജീവന്‍, പി.പി.ഉണ്ണികൃഷ്ണന്‍, സി.കെ വിനോദ് എന്നിവരും സെക്യൂരിറ്റി ഏജന്‍സി ഉടമകളെ പ്രതിനിധീകരിച്ച് ടി.എം.രവീന്ദ്രന്‍ നമ്പ്യാരും പങ്കെടുത്തു.
- Log in to post comments