Skip to main content
ഡിസ്ട്രിക്റ്റ് എമർജൻസി  ഓപ്പറേഷൻ സെൻ്ററിൽ ചേർന്ന ടേബിൾ ടോപ്പ് എക്സർസൈസ് യോഗം

ചുഴലിക്കാറ്റ് മോക്ക് ഡ്രില്‍; ടേബിള്‍ ടോപ്പ് എക്‌സര്‍സൈസ് യോഗം ചേര്‍ന്നു

ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സംയുക്തമായി ഏപ്രില്‍ 11-ന് സംഘടിപ്പിക്കുന്ന മോക്ക് ഡ്രില്ലിനു മുന്നോടിയായുള്ള ടേബിള്‍ ടോപ്പ് എക്‌സര്‍സൈസ് യോഗം ജില്ല എമര്‍ജന്‍സി  ഓപ്പറേഷന്‍ സെന്ററില്‍ ചേര്‍ന്നു. ചുഴലിക്കാറ്റും അനുബന്ധ ദുരന്തങ്ങളുടെയും തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിനായി സംസ്ഥാനതലത്തിലാണ് മോക്ക് ഡ്രില്‍ സംഘടിപ്പിക്കുന്നത്. 

ദേശീയ ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്നുള്ള പ്രത്യേക നിരീക്ഷകര്‍ സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററില്‍ നിന്ന് യോഗം നിയന്ത്രിച്ചു. ദുരന്ത മുന്നറിയിപ്പ് ലഭിക്കുന്ന ഘട്ടത്തില്‍ മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടിരിക്കുന്ന ഇന്‍സിഡന്റ് റെസ്‌പോണ്‍സ് സിസ്റ്റത്തിന്റെ പ്രവര്‍ത്തനം, കണ്ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനം, വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം, ആശയവിനിമയോപാധികളുടെ കൃത്യമായ ഉപയോഗം, സൈറണുകളുടെ പ്രവര്‍ത്തനം, അപകട സ്ഥലത്ത് നടത്തുന്ന പ്രതികരണ-രക്ഷാപ്രവര്‍ത്തനങ്ങളുടെ ഏകോപനം തുടങ്ങിയ പ്രധാന കാര്യങ്ങള്‍ യോഗം വിലയിരുത്തി.

യോഗത്തില്‍ ജില്ല കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ഇ അനിത കുമാരി, തഹസില്‍ദാര്‍മാര്‍, റവന്യൂ വകുപ്പ് ഉദ്യേഗസ്ഥര്‍, ഫയര്‍ ഫോഴ്‌സ്, പോലീസ്, ആരോഗ്യ വിഭാഗം, ഹെല്‍ത്ത്, ഫിഷറിസ്, കെ എസ് ഇ ബി തുടങ്ങിയ വകുപ്പ് ഉദ്യേഗസ്ഥര്‍ പങ്കെടുത്തു.

date