Post Category
അങ്കണവാടി കം ക്രഷ്‌വര്‍ക്കര്‍
കുളനട ഗ്രാമപഞ്ചായത്ത് പരിധിയിലെ ഞെട്ടൂരില്‍ അങ്കണവാടി കം ക്രഷ്
വര്‍ക്കറെ നിയമിക്കുന്നു. 16-ാം വാര്‍ഡിലെ സ്ഥിരതാമസക്കാരായ 18നും -35നും ഇടയില്‍ പ്രായമുളള വനിതകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ഏപ്രില്‍ 23ന് വൈകിട്ട് അഞ്ചിന് മുമ്പ് പന്തളം ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടില്‍ (കുളനട) പ്രവര്‍ത്തിക്കുന്ന പന്തളം-2 ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസില്‍ സമര്‍പ്പിക്കണം. യോഗ്യത- പ്ലസ് ടു/ തതുല്യം. ഫോണ്‍ : 04734 292620.
date
- Log in to post comments