വാഴക്കുളം ബ്ലോക്കിലെ മികച്ച ഹരിത കലാലയമായി എടത്തല അൽ അമീൻ കോളേജ്
മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിലെ മികച്ച ഹരിതകലാലയമായി എടത്തല അൽ അമീൻ കോളേജിനെ തെരഞ്ഞെടുത്തു. വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അൻവർ അലി, പഞ്ചായത്ത് ജോയിന്റ് ഡയറക്ടർ ജോയി ജോൺ എന്നിവരിൽനിന്ന് കോളേജ് പ്രിൻസിപ്പൽ ഡോ. സിനി കുര്യൻ പുരസ്കാരം ഏറ്റുവാങ്ങി.
കാമ്പസിലെ കൃത്യമായ മാലിന്യ സംസ്കരണ രീതികളാണ് അൽ അമീൻ കോളേജിനെ ബഹുമതിക്ക് അർഹമാക്കിയത്. ഹെർബൽ ഗാർഡൻ, ബട്ടർഫ്ലൈ ഗാർഡൻ, അമൂല്യ സസ്യശേഖരമുള്ള പച്ചത്തുരുത്ത് എന്നിവ കോളേജിൻ്റെ പ്രത്യേകതകളാണ്. കേരള സോഷ്യൽ ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റിൻ്റെ സഹകരണത്തോടു കൂടി വിദ്യാവനവും അതിനോടൊപ്പം ഇൻസ്റ്റിറ്റ്യൂഷണൽ പ്ലാൻ്റിങ്ങിൻ്റെ ഭാഗമായി 400 വൃക്ഷത്തൈകളും കോളേജിൽ നട്ടു പിടിപ്പിച്ചിട്ടുണ്ട്.
പരിസ്ഥിതി കാലാവസ്ഥാ വ്യതിയാനവകുപ്പിൻ്റെ 'പാരിസ്ഥിതികം പദ്ധതി'യുടെ ഭാഗമായി മിയാവാക്കിയും തണ്ണീർത്തടവും കോളേജിൽ സംരക്ഷിക്കുന്നു. നേച്ചർ ക്ലബ്, ഫോറസ്റ്ററി ക്ലബ്, ജൈവവൈവിധ്യ ക്ലബ്, ഭൂമിത്രസേന ക്ലബ്ബുകൾ, എൻ.എസ്.എസ്, എൻ.സി.സി യൂണിറ്റുകൾ ചേർന്നാണ് കോളേജിൻ്റെ ഹരിതാഭ സംരക്ഷിക്കുന്നത്.
- Log in to post comments