'പ്രൊജക്റ്റ് സൂപ്പര്‍ 100' സമാപനം ഇന്ന് മന്ത്രി ആര്‍ ബിന്ദു സമാപനോദ്ഘാടനം നിര്‍വ്വഹിക്കും
പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ വിദ്യാഭ്യാസ-നൈപുണ്യ അവസരങ്ങള്‍ നല്കുന്നതിന്റെ ഭാഗമായി കേരള സര്‍ക്കാരിന്റെ നൈപുണ്യ വികസന കമ്പനിയായ അഡിഷണല്‍ സ്‌കില്‍ അക്ക്വിസിഷന്‍ പ്രോഗ്രാം (അസാപ്) കേരളയും പാലക്കാട് ജില്ലാ ഭരണകൂടവും ചേര്‍ന്ന് അട്ടപ്പാടിയില്‍ നടപ്പിലാക്കിയ 'സൂപ്പര്‍ 100' പദ്ധതിയുടെ സമാപനം ഇന്ന് (ഏപ്രില്‍ 10) പുതുശ്ശേരി ഇ.കെ. നയനാര്‍ മെമ്മോറിയല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതിവകുപ്പ് മന്ത്രി ഡോ.ആര്‍.ബിന്ദു സമാപനോദ്ഘാടനം നിര്‍വ്വഹിക്കും. എ പ്രഭാകരന്‍ എംഎല്‍എ അധ്യക്ഷനാകും.
റബ്ഫില ഇന്റര്‍നാഷണല്‍ മാനേജിങ് ഡയറക്ടര്‍ ജി കൃഷ്ണകുമാര്‍ മുഖ്യാതിഥിയാകും. ജില്ലാ കളക്ടര്‍ ജി പ്രിയങ്ക, പുതുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍ പ്രസീദ, തദ്ദേശ സ്ഥാപന പ്രതിനിധികള്‍, റബ്ഫില ഇന്റര്‍നാഷണല്‍ അധികാരികള്‍, അസാപ് കേരള അധികാരികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
റബ്ഫില ഇന്റര്‍നാഷണല്‍ എന്ന കമ്പനിയുമായി സഹകരിച്ച് അവരുടെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ചാണ് ഈ പദ്ധതി അട്ടപ്പാടിയില്‍ നടപ്പിലാക്കുന്നത്. അട്ടപ്പാടി മേഖലയിലുള്ള 100 പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ നൈപുണ്യ വികനസ പരിപാടികള്‍ ഈ അധ്യയന വര്‍ഷത്തില്‍ നടപ്പിലാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
- Log in to post comments