Skip to main content

ലൈസൻസില്ലാതെ സർവീസ് നടത്തിയ ബസ്സിന്റെ പെർമിറ്റ്‌ റദ്ദാക്കി  *പരിശോധന ശക്തമാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ്*

ഡ്രൈവിങ് ലൈസൻസും കണ്ടക്ടർ ലൈസൻസുമില്ലാതെ സർവീസ് നടത്തിയ സ്റ്റേജ് കാര്യേജ് ബസ്സിന്റെ പെർമിറ്റ്‌ മോട്ടോർ വാഹന വകുപ്പ് റദ്ദാക്കി. കണ്ണൂർ ആർ ടി ഒ ഇ.എസ് ഉണ്ണികൃഷ്ണന്റെ നിർദ്ദേശപ്രകാരം നടത്തിയ വാഹന പരിശോധനയിൽ വാഹനത്തിന് 11000 രൂപ പിഴയും ചുമത്തി. സ്റ്റേജ് കാര്യേജ് ബസ്സുകളിൽ ലൈസൻസ് ഇല്ലാതെ കണ്ടക്ടർമാർ ജോലി ചെയ്യുന്നത് കണ്ടെത്തി നടപടി സ്വീകരിച്ചു. 20 കേസുകളിൽ നിന്നായി 55000 രൂപ പിഴ ഇനത്തിൽ ഈടാക്കി. വരും ദിവസങ്ങളിൽ പരിശോധന കൂടുതൽ ശക്തമാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. പെർമിറ്റ് റദ്ദാക്കിയ വാഹനത്തിലെ യാത്രക്കാരെ

എഎംവിഐ സജി ജോസഫ് മൂന്നു പെരിയ മുതൽ പാറപ്പുറം വരെ അതേ വാഹനത്തിൽ സുരക്ഷിതമായി എത്തിച്ചു. എ എം വി ഐ മാരായ വരുൺ ദിവാകരൻ, അരുൺ കുമാർ, രാകേഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.  

date