*നശാ മുക്ത് ഭാരത് അഭിയാൻ പദ്ധതി ജില്ലാതല ഉദ്ഘാടനം ഇന്ന്*
കേന്ദ്ര, കേരള സർക്കാറുകളും സാമൂഹ്യനീതി വകുപ്പും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിക്കുന്ന നശാ മുക്ത് ഭാരത് അഭിയാൻ പദ്ധതിയിലെ വിവിധ പ്രവർത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം പട്ടികജാതി പട്ടികവർഗ്ഗ - പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു ഇന്ന് (ഏപ്രിൽ 10) രാവിലെ 10. 30 ന് സുൽത്താൻ ബത്തേരി ശ്രേയസ് ഓഡിറ്റോറിയത്തിൽ നിർവഹിക്കും. ഐ സി ബാലകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.
രാവിലെ 10 ന് സുൽത്താൻ ബത്തേരി സ്വതന്ത്ര മൈതാനി മുതൽ ശ്രേയസ് ഓഡിറ്റോറിയം വരെ നടക്കുന്ന ഘോഷയാത്ര ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ ഫ്ലാഗ് ഓഫ് ചെയ്യും. സുൽത്താൽ ബത്തേരി മുൻസിപ്പാലിറ്റി ചെയർമാൻ ടി കെ രമേശ്, വൈസ് ചെയർപേഴ്സൺ എൽസി പൗലോസ്, ഡിവിഷൻ കൗൺസിലർ രാധ രവീന്ദ്രൻ, സബ് ജഡ്ജും ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയുമായ അനീഷ് മാത്യു, എസ്എൽസിഎ കേരള സ്റ്റേറ്റ് കോർഡിനേറ്റർ ടി എം മാത്യു, എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ എ ജെ ഷാജി, സുൽത്താൻ ബത്തേരി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് അബ്ദുൾ ഷെരീഫ്, ജില്ലാ സാമൂഹ്യനീതി ഓഫീസർ കെ ജെ ജോൺ ജോഷി, വിവിധ വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുക്കും.
- Log in to post comments