Post Category
*കുടുംബശ്രീ സിഡിഎസ് വായ്പ വിതരണവും വായ്പ എഴുതിത്തള്ളിയവർക്ക് രേഖ കൈമാറലും ഇന്ന്*
സാമൂഹികമായും സാമ്പത്തികമായും പിന്നാക്കാവസ്ഥ അനുഭവിക്കുന്ന കുടുംബശ്രീയിലെ അംഗങ്ങൾക്ക് വേണ്ടി സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ സിഡിഎസ് മുഖേന വായ്പ വിതരണം നടത്തുന്നു.
ജില്ലാതല ഉദ്ഘാടനം ഏപ്രിൽ 10 ന് ഉച്ച 1.30ന് കൽപ്പറ്റ സിവിൽ സ്റ്റേഷനിലെ എപിജെ അബ്ദുൽ കലാം ഹാളിൽ പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു നിർവഹിക്കും. ടി സിദ്ദിഖ് എംഎൽഎ അധ്യക്ഷത വഹിക്കും.
മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ വായ്പ എഴുതിത്തള്ളിയവർക്കുള്ള രേഖ കൈമാറലും പരിപാടിയിൽ വെച്ച് നടക്കും.
date
- Log in to post comments