Skip to main content
കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  സാലി ഫിലിപ്പ് പുരസ്‌കാരം ഏറ്റുവാങ്ങുന്നു

കോഴഞ്ചേരി മികച്ച ഹരിത ഗ്രാമപഞ്ചായത്ത്

നവകേരളം കാമ്പയിന്റെ ഭാഗമായി ജില്ലയിലെ മികച്ച ഹരിത സ്ഥാപനങ്ങളുള്ള ഗ്രാമപഞ്ചായത്തായി കോഴഞ്ചേരിയെ തിരഞ്ഞെടുത്തു. ജില്ലാതല ശുചിത്വ പ്രഖ്യാപനത്തിന്റെ ഭാഗമായി  അടൂര്‍ കണ്ണങ്കോട് പള്ളി ഓഡിറ്റോറിയത്തില്‍  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  സാലി ഫിലിപ്പ് അവാര്‍ഡ് ഏറ്റുവാങ്ങി .  വൈസ് പ്രസിഡന്റ് മേരികുട്ടി ടീച്ചര്‍, വികസന സ്ഥിരം സമിതി അംഗം ബിജോ.പി. മാത്യു , ജനപ്രതിനിധികളായ ബിജിലി  പി ഈശോ , സുനിത ഫിലിപ്പ് , ഗീതു മുരളി , ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി . മനോജ്  എന്നിവര്‍ പങ്കെടുത്തു.

date