Skip to main content

ഖാദി വിപണന മേള ആരംഭിച്ചു

മൂക്കന്നൂർ ഗ്രാമ പഞ്ചായത്തിൽ ഖാദി വിപണന മേളയ്ക്ക് തുടക്കമായി. ജില്ലാ പഞ്ചായത്ത് മെമ്പർ ഷൈനി ജോർജ് മേളയുടെ ഉദ്ഘാടനം നിർവഹിച്ചു.മൂക്കന്നൂർ ഖാദി വ്യവസായ കേന്ദ്രവും പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന വിപണനമേള മൂന്നു ദിവസങ്ങളിലായി പഞ്ചായത്ത് അങ്കണത്തിലാണ് നടക്കുന്നത്

ഖാദി തുണിത്തരങ്ങൾ 30 ശതമാനം റിബേറ്റിൽ മേളയിൽ ലഭിക്കും. ഇതിന് പുറമെ മറ്റ് ഖാദി ഉൽപ്പന്നങ്ങളും ലഭ്യമാണ്.

 

പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിബിഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

 പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗ്രേസി ചാക്കോ, സ്ഥിരം സമിതി അധ്യക്ഷരായ സിനി മാത്തച്ചൻ ,ജസ്റ്റി ദേവസി, ബ്ലോക്ക് പഞ്ചായത്ത് അംഗം ലാലി ആന്റു, പഞ്ചായത്ത് അംഗങ്ങളായ ലൈജോ ആന്റു , ജയ രാധാകൃഷ്ണൻ മുൻപഞ്ചായത്ത് പ്രസിഡന്റ് ടി.എം വർഗീസ്, ഖാദി ബോർഡ് പ്രൊജക്റ്റ് ഓഫീസർ ശിഹാബ്, സിഡിഎസ് ചെയർപേഴ്സൺ ലിസി ജെയിംസ് എന്നിവർ പങ്കെടുത്തു .

date