ലഹരി വിരുദ്ധ ക്യാമ്പയിൻ: സംഘാടകസമിതി യോഗം ചേർന്നു
സംസ്ഥാന കായിക വകുപ്പിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ജില്ലാതല സംഘാടകസമിതി യോഗം ചേർന്നു.
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗം കളക്ടർ അനു കുമാരി ഉദ്ഘാടനം ചെയ്തു.
സമൂഹത്തിൽ ലഹരി വലിയ വിപത്തായി മാറിയിക്കുകയാണെന്നും പുതിയ തലമുറ സ്പോർട്സിലേക്ക് തിരിഞ്ഞാൽ വലിയ മാറ്റം കൊണ്ട് വരാൻ സാധിക്കുമെന്നും കളക്ടർ പറഞ്ഞു.
ക്യാമ്പയിന്റെ ഭാഗമായി മാരത്തോൺ, വടംവലി, കബഡി തുടങ്ങിയ മത്സരങ്ങൾ നടത്താനും ജില്ലയിലെ പ്രവർത്തനക്ഷമമല്ലാത്ത കളിക്കളങ്ങൾ, കുളങ്ങൾ, കായിക സ്മാരകങ്ങൾ തുടങ്ങിയവ കണ്ടെത്തി നവീകരിക്കുന്നതിനും കുടുംബശ്രീ എ ഡി എസുകളുടെ നേതൃത്വത്തിൽ വാക്കിംഗ് ക്ലബ്ബുകൾ രൂപീകരിക്കാനും യോഗത്തിൽ നിർദ്ദേശം ഉയർന്നു.
ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ആദ്യഭാഗം കാസര്‍ഗോഡ് മുതല്‍ തൃശൂര്‍ വരെയും രണ്ടാം ഭാഗം തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുമാണ് നടപ്പിലാക്കുന്നത്.
എക്സൈസ് കമ്മീഷണർ പ്രദീപ്, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ഷിബു, കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ സ്റ്റാൻഡിങ് കമ്മിറ്റി മെമ്പർ ഗോപൻ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഇൻ ചാർജ് എം കെ നിസാർ, ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി സ്മിത, മറ്റു വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments