Post Category
അപേക്ഷ ക്ഷണിച്ചു
സംസ്ഥാനത്തെ സര്‍ക്കാര്‍/സ്വാശ്രയ കോളേജുകളിലേക്ക് 2025-26 അധ്യയന വര്‍ഷത്തെ ബാച്ചിലര്‍ ഓഫ് ഡിസൈന്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു യോഗ്യതാപരീക്ഷയിലോ, തത്തുല്യം എന്ന് അംഗീകരിക്കപ്പെട്ട മറ്റു ഏതെങ്കിലും യോഗ്യതാപരീക്ഷയിലോ 45% മാര്‍ക്കോടെ പാസായവര്‍ക്കു മാത്രമേ അപേക്ഷിക്കാനാകൂ.
സംവരണ വിഭാഗക്കാര്‍ 40% മാര്‍ക്ക് നേടിയിരിക്കണം. എല്‍.ബി.എസ് സെന്റര്‍ നടത്തുന്ന പ്രവേശന പരീക്ഷ വിജയിക്കുന്നവര്‍ക്ക് മാത്രമേ കോഴ്‌സിന് ചേരാന്‍ അര്‍ഹതയുണ്ടാവുകയുള്ളു. തിരഞ്ഞെടുക്കപ്പെട്ട പരീക്ഷ കേന്ദ്രങ്ങളിലാണ് പ്രവേശന പരീക്ഷ നടത്തുന്നത്. www.lbscentre.kerala.gov.in എന്ന വെബ് സൈറ്റ് വഴി ഓണ്‍ലൈനായി ഏപ്രില്‍ 10 മുതല്‍ മെയ് 20 വരെ അപേക്ഷാ ഫീസ് ഒടുക്കാവുന്നതാണ്.
ഓണ്‍ലൈന്‍ അപേക്ഷ മെയ് 22 വരെ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2324396, 0471-2560327
date
- Log in to post comments