Post Category
റഗ്ബി അണ്ടർ 18 ടീം സെലക്ഷൻ ട്രയൽസ്
ബീഹാറിൽ വച്ച് നടക്കുന്ന 7-ാം മത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ പങ്കെടുക്കുവാനുള്ള കേരള റഗ്ബി ടീമിന്റെ (ആൺ/ പെൺ) (അണ്ടർ 18 ടീം - 01.01.2007 നോ അതിനുശേഷമോ ജനിച്ചവർ ആയിരിക്കണം) സെലക്ഷൻ ട്രയൽസ് ഏപ്രിൽ 14ന് രാവിലെ 10ന് ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ വച്ചും വോളിബോൾ (പെൺകുട്ടികൾ), ബാസ്ക്കറ്റ്ബോൾ (പെൺകുട്ടികൾ) (അണ്ടർ 18 ടീം - 01.01.2007 നോ അതിനുശേഷമോ ജനിച്ചവർ ആയിരിക്കണം) എന്നീ ടീമുകളുടെ സെലക്ഷൻ ഏപ്രിൽ 15ന് രാവിലെ 10ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വച്ചും നടത്തും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ജനന സർട്ടിഫിക്കറ്റ്, ആധാർ, സ്കൂൾ/ കോളേജ് ബോണഫൈഡ് സർട്ടിഫിക്കറ്റ്, പ്രസ്തുത കായിക ഇനത്തിലെ മികവ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റ്, 3 പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ എന്നിവ സഹിതം ട്രയൽസിന് ഹാജരാകണം.
പി.എൻ.എക്സ് 1585/2025
date
- Log in to post comments