എൻട്രികൾ ക്ഷണിച്ചു
'പകിട്ടോടെ പത്താം വർഷത്തിലേക്ക്' എന്ന തീമിന്റെ അടിസ്ഥാനത്തിൽ സർക്കാരിന്റെ 2016 മുതലുള്ള തുടർച്ചയായ ഒൻപത് വർഷത്തെ ലീഗൽ മെട്രോളജി വകുപ്പുമായി ബന്ധപ്പെട്ട ഭരണ നേട്ടങ്ങളും, തുടർന്ന് പത്താം വർഷത്തിൽ നിർദേശിച്ചിട്ടുളള പദ്ധതികളും ഉൾപ്പെടുത്തികൊണ്ട് വീഡിയോ ചിത്രീകരിക്കുന്നതിനായി എൻട്രികൾ ക്ഷണിച്ചു. സ്ക്രിപ്റ്റ്, സ്റ്റോറി ബോർഡ് തുടങ്ങിയവ ഉൾപ്പടെയുള്ള എൻട്രികൾ ഏപ്രിൽ 16ന് വൈകിട്ട് 5നകം കൺട്രോളർ, ലീഗൽ മെട്രോളജി, വൃന്ദാവൻ ഗാർഡൻസ്, പട്ടം പാലസ് പി.ഒ., തിരുവനന്തപുരം-695004 എന്ന വിലാസത്തിലോ ഇ-മെയിൽ വഴിയോ സമർപ്പിക്കണം. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും എൻട്രികൾ അയയ്ക്കാം. വിദഗ്ധ സമിതി തെരഞ്ഞെടുക്കുന്ന സ്ക്രിപ്റ്റിന് അനുസരിച്ചുളള വീഡിയോ നിർമ്മിക്കുന്നതും അതിന്റെ പൂർണ്ണ പകർപ്പവകാശം വകുപ്പിനുമാകും. എൻട്രികൾ തിരസ്കരിക്കാനുള്ള പരിപൂർണാവകാശം ലീഗൽ മെട്രോളജി കൺട്രോളറിൽ നിക്ഷിപ്തമായിരിക്കും.
പി.എൻ.എക്സ് 1588/2025
- Log in to post comments