Skip to main content

പി.എസ്.സി അഭിമുഖം

 

ജില്ലയില്‍ ഹോമിയോപ്പതി വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് (ഹോമിയോ) എന്‍സിഎ മുസ്ലിം (കാറ്റഗറി നമ്പര്‍ 180/2017) തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിനായി കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളില്‍ നിന്നുള്ള 12 ഉദേ്യാഗാര്‍ഥികള്‍ക്കായി മാറ്റി വയ്ക്കപ്പെട്ട അഭിമുഖം ഈ മാസം ഒമ്പതിന് രാവിലെ ഒമ്പതിന് ജില്ലാ പി.എസ്.സി ഓഫീസില്‍ നടക്കും. ഉദേ്യാഗാര്‍ഥികളുടെ പി.എസ്.സിയുടെ വെബ്‌സൈറ്റില്‍ നിന്നും കെ-ഫോം പ്രിന്റ് എടുത്ത് പൂരിപ്പിച്ച് അഭിമുഖത്തിന് ഹാജരാക്കണം. അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍ ലഭിക്കും. ഫോണ്‍: 0468 2222665. 

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗേ്വജ് ടീച്ചര്‍ (അറബിക്) യുപിഎസ്, പാര്‍ട്ട് ടൈം എച്ച്എസ്എ (അറബിക്) (കാറ്റഗറി നമ്പര്‍ 532/13, 536/13) തസ്തികകളുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദേ്യാഗാര്‍ഥികള്‍ക്ക് ഈ മാസം ഒമ്പതിന് ജില്ലാ പി.എസ്.സി ഓഫീസില്‍ അഭിമുഖം നടത്തും. വണ്‍ടൈം വേരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, വ്യക്തിവിവരക്കുറിപ്പ് എന്നിവ സഹിതം ഹാജരാകണം. ഇത് സംബന്ധിച്ച പ്രൊഫൈല്‍ മെസേജ് ലഭിക്കാത്തവര്‍ പി.എസ്.സി ഓഫീസുമായി ബന്ധപ്പെടണം. 

                                                             (പിഎന്‍പി 3596/18)

date