Post Category
പാചക ഉപകരണങ്ങള്‍ വിതരണം ചെയ്തു
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ 20 അങ്കണവാടികള്‍ക്കുള്ള പാചക ഉപകരണങ്ങളുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് നിര്‍വഹിച്ചു. ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മിക്സിയും, കുട്ടികള്‍ക്ക് ആവിയില്‍ പുഴുങ്ങിയ ഭക്ഷണം തയ്യാറാക്കുന്നതിനുള്ള പാത്രങ്ങളുമാണ് നല്‍കിയത്. വൈസ് പ്രസിഡന്റ് റാഹേല്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ വി പി വിദ്യാധരപ്പണിക്കര്‍, പ്രിയാ ജ്യോതികുമാര്‍, എന്‍ കെ ശ്രീകുമാര്‍, അംഗംങ്ങളായ ജയാ ദേവി, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ സബിത, അങ്കണവാടി വര്‍ക്കര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments