Skip to main content

പോസ്റ്റര്‍ ഡിസൈനിംഗ്- ക്വട്ടേഷന്‍ ക്ഷണിച്ചു

സംസ്ഥാന സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷ പരിപാടികളുടെ പ്രചാരണാര്‍ഥം ലോഗോ തയ്യാറാക്കുന്നതിനും പോസ്റ്ററുകള്‍, ബാക്ക്‌ഡ്രോപ്പുകള്‍ എന്നിവ ഡിസൈന്‍ ചെയ്ത് നല്‍കുന്നതിനും യോഗ്യരായ വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. സീല്‍ ചെയ്ത ക്വട്ടേഷന്‍ ഏപ്രില്‍ 21 ന് രാവിലെ 11.30 നകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം. അന്നേദിവസം ഉച്ചയ്ക്ക് 12 മണിക്ക് ഓഫീസില്‍ സന്നിഹിതരായവരുടെ സാന്നിധ്യത്തില്‍ ക്വട്ടേഷനുകള്‍ തുറക്കും. കവറിനു പുറത്ത് 'എന്റെ കേരളം 2025- ഡിസൈന്‍- ക്വട്ടേഷന്‍' എന്ന് രേഖപ്പെടുത്തണം. വിലാസം: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട് ഫോണ്‍- 0495 237 0225.

date