Skip to main content

കാസര്‍കോട് തുറമുഖ ഓഫീസുകളുടെയും ക്വാര്‍ട്ടേഴ്‌സുകളുടെയും ഉദ്ഘാടനം അഞ്ചിന്

   കാസര്‍കോട് തുറമുഖ ഓഫീസുകളുടെയും ക്വാര്‍ട്ടേഴ്‌സുകളുടെയും  ഉദ്ഘാടനം  ഈ മാസം അഞ്ചിന്  ഉച്ചയ്കക് രണ്ട് മണിക്ക് തുറമുഖം-മ്യൂസിയം വകുപ്പുമന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളി  നിര്‍വ്വഹിക്കും. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിക്കും. പി കരുണാകരന്‍ എം പി  മുഖ്യാതിഥിയാകും.  രണ്ടര കോടി രൂപ ചെലവഴിച്ചാണ് ഓഫീസുകളുടെയും ക്വാര്‍ട്ടേഴ്‌സുകളുടെയും നിര്‍മ്മാണം   പൂര്‍ത്തീകരിച്ചത്. ജില്ലയിലെ എംഎല്‍എ മാര്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ്, ജില്ലാകളക്ടര്‍, നഗരസഭപ്രതിനിധികള്‍, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

date