Skip to main content

ചാല്‍ ബീച്ചിന് ബ്ലൂ ഫാളാഗ് 13ന് മന്ത്രി മുഹമ്മദ് റിയാസ് പതാക ഉയര്‍ത്തും

പരിസ്ഥിതി സൗഹൃദവും സുരക്ഷിതവുമായ ടൂറിസം വികസനത്തിന് ലഭിക്കുന്ന അന്താരാഷ്ട്ര അംഗീകാരമായ ബ്ലൂ ഫ്‌ളാഗ് നേട്ടം സ്വന്തമാക്കിയ ചാല്‍ ബീച്ചില്‍ ഏപ്രിൽ 13 ഞായറാഴ്ച ഔദ്യോഗിക പതാക ഉയര്‍ത്തല്‍ ചടങ്ങ് നടത്തും.  

ചാല്‍ ബീച്ചിന് ബ്ലൂ ഫാളാഗ്

നാളെ മന്ത്രി മുഹമ്മദ് റിയാസ് പതാക ഉയര്‍ത്തും

13 ന് വെെകുന്നേരം 5 മണിക്ക് കെ വി സുമേഷ് എം എല്‍ എയുടെ അധ്യക്ഷതയില്‍ നടത്തുന്ന ചടങ്ങില്‍ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പതാക ഉയര്‍ത്തും. ഡെന്‍മാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫൗണ്ടേഷന്‍ ഫോര്‍ എന്‍വയോണ്‍മെന്റല്‍ എജുക്കേഷനാണ് (എഫ്ഇഇ) ബ്ലൂ ഫാളാഗ് അംഗീകാരം നല്‍കുന്നത്. പരിസ്ഥിതി സൗഹൃദമായ ഇടപെടലുകളിലൂടെ വൃത്തിയും സുരക്ഷയും ഉറപ്പാക്കിയാണ് അന്താരാഷ്ട്ര അംഗീകാരമായ ബ്ലൂ ഫ്‌ളാഗ് നേട്ടം കണ്ണൂര്‍, ജില്ലയിലെ അഴിക്കോട് ഗ്രാമപഞ്ചായത്തിലെ ചാല്‍ ബീച്ച് സ്വന്തമാക്കിയത്. കേരളത്തില്‍ മുന്‍പ് കാപ്പാട് ബീച്ച് മാത്രമാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. രാജ്യത്ത് 13 ബീച്ചുകളാണ് ഈ വര്‍ഷം ബ്ലൂ ഫ്‌ളാഗ് അംഗീകാരം നേടിയത്. ആഗോള വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ പുതിയ നേട്ടം ഗുണകരമാകുമെന്നും ഇതുവഴി ജില്ലയിലെ എല്ലാ വിനോദസഞ്ചാരമേഖലയിലും ഉണര്‍വുണ്ടാകുമെന്നും കെ വി സുമേഷ് എം എല്‍ എ പതാക ഉയര്‍ത്തല്‍ ചടങ്ങുമായി ബന്ധപ്പെട്ട് പി ആര്‍ ഡി ചേംബറില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് തദ്ദേശിയരായ ആളുകള്‍ക്ക് നിരവധി തൊഴില്‍സാധ്യതകള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

എംഎല്‍ എയുടെ നേതൃത്തില്‍ ജില്ലാ ഭരണകൂടവും ഡി ടി പിസിയും അഴിക്കോട് പഞ്ചായത്തും നടത്തിയ പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യം കണ്ടത്. അഴീക്കോട് ഗ്രാമ പഞ്ചായത്ത് സജ്ജീകരിച്ച വാട്ടര്‍ എടിഎം, സോഷ്യല്‍ ഫോറസ്ട്രിയുടെ സഹകരണത്തോടെ ബീച്ചില്‍ ആരംഭിച്ച ബട്ടര്‍ഫ്‌ളൈ പാര്‍ക്ക്, കടലാമ പ്രജനന കേന്ദ്രം, പ്ലാസ്റ്റിക് അഴീക്കോട് ഗ്രാമപഞ്ചായത്ത് മുഖേന പ്ലാസ്റ്റിക് നിര്‍മാര്‍ജനത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങള്‍, എന്നിവയും ഹെര്‍ബല്‍ ഗാര്‍ഡനും ചാല്‍ ബീച്ചിനെ ആകര്‍ഷകമാക്കുന്നു. ബീച്ചിലെ സുരക്ഷിത നീന്തല്‍ മേഖല ആയി വേര്‍തിരിച്ചിരിക്കുന്ന ഭാഗത്തെ വെള്ളത്തിന്റെ ശുദ്ധി എല്ലാ മാസവും കൃത്യമായ ഇടവേളകളില്‍ സംസ്ഥാന മലിനീകരണ ബോര്‍ഡ് മുഖേന പരിശോധിച്ച് ഉറപ്പാക്കാറുണ്ട്. ബീച്ചിലെ പ്രധാന കവാടത്തിനു ഇരുവശത്തും 150 മീറ്റര്‍ വീതം സുരക്ഷിത നീന്തല്‍ മേഖലയാണ്. സൂരക്ഷാ പരിശോധന നടത്തിയ ശേഷം ആണ് 300 മീറ്റര്‍ ഭാഗം സുരക്ഷിത നീന്തല്‍ മേഖലയായി വേര്‍തിരിച്ചിട്ടുള്ളത്. കവാടത്തിനു ഇരുവശത്തുമായി 400 മീറ്റര്‍ വീതം ദൂരം ബീച്ചിന്റെ അതിര്‍ത്തിയും അടയാളപ്പെടുത്തിയിട്ടുണ്. ബീച്ചിലെത്തുന്ന സഞ്ചാരികളുടെ സുരക്ഷയ്ക്ക് രണ്ട് ലൈഫ് ഗാര്‍ഡുകളെ ഡിടിപിസി നിയോഗിച്ചിട്ടുണ്ട്.ദിവസേന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 7 കുടുംബശ്രീ വളണ്ടിയേഴ്സിനെയും ഡിടിപിസി നിയോഗിച്ചിട്ടുണ്ട്. ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ ചെയര്‍മാനായ ചാല്‍ ബീച്ച് മാനേജ്‌മെന്റ് കമ്മിറ്റി അസി. കലക്ടര്‍ ഗ്രന്ഥേ സായികൃഷ്ണയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. ബ്ലൂ ഫ്ലാഗ് പ്രവര്‍ത്തനങ്ങളുടെ അവലോകനം, ചാല്‍ ബീച്ചില്‍ ബ്ലൂ ഫ്‌ളാഗ് അവാര്‍ഡ് ലഭ്യമാക്കാനായി നടത്തിയ മാനദണ്ഡങ്ങളുടെ പ്രസന്റേഷന്‍, ഗ്രൂപ്പ് ഡിസ്‌കഷന്‍ എന്നിവക്ക് ശേഷം ആണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.

തീരത്തിന്റെ സ്വാഭാവിക സൗന്ദര്യം അതേപടി നിലനിര്‍ത്തിയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് ഇവിടെ നടത്തിയത്. കുടിവെള്ളം ലഭ്യമാക്കാന്‍ അഴിക്കോട് പഞ്ചായത്ത് രണ്ട് വാട്ടര്‍ കിയോസ്‌ക്കുകള്‍ ബീച്ചില്‍ സ്ഥാപിച്ചിട്ടുണ്ട്. രണ്ട് രൂപയ്ക്ക് ഒരു ലിറ്റര്‍ വെള്ളം ലഭിക്കും. ചൂട് വെള്ളം, തണുത്ത വെള്ളം, സാധാരണ വെള്ളം എന്നിങ്ങനെ തിരഞ്ഞെടുക്കാനും സൗകര്യമുണ്ട്. കോയിന്‍ നിക്ഷേപിച്ചോ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്‌തോ പണം അടയ്ക്കാം. ബീച്ചില്‍ പ്ലാസ്റ്റിക് കുപ്പികള്‍ കുറയ്ക്കാന്‍ ഇത് സഹാകെ വി സുമേഷ് എം എല്‍ എയുടെ അധ്യക്ഷതയില്‍ നടത്തുന്ന ചടങ്ങില്‍ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പതാക ഉയര്‍ത്തും. ഡെന്‍മാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫൗണ്ടേഷന്‍ ഫോര്‍ എന്‍വയോണ്‍മെന്റല്‍ എജുക്കേഷനാണ് (എഫ്ഇഇ) ബ്ലൂ ഫാളാഗ് അംഗീകാരം നല്‍കുന്നത്. പരിസ്ഥിതി സൗഹൃദമായ ഇടപെടലുകളിലൂടെ വൃത്തിയും സുരക്ഷയും ഉറപ്പാക്കിയാണ് അന്താരാഷ്ട്ര അംഗീകാരമായ ബ്ലൂ ഫ്‌ളാഗ് നേട്ടം കണ്ണൂര്‍, ജില്ലയിലെ അഴിക്കോട് ഗ്രാമപഞ്ചായത്തിലെ ചാല്‍ ബീച്ച് സ്വന്തമാക്കിയത്. കേരളത്തില്‍ മുന്‍പ് കാപ്പാട് ബീച്ച് മാത്രമാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.രാജ്യത്ത് 13 ബീച്ചുകളാണ് ഈ വര്‍ഷം ബ്ലൂ ഫ്‌ളാഗ് അംഗീകാരം നേടിയത്. ആഗോള വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ പുതിയ നേട്ടം ഗുണകരമാകുമെന്നും ഇതുവഴി ജില്ലയിലെ എല്ലാ വിനോദസഞ്ചാരമേഖലയിലും ഉണര്‍വുണ്ടാകുമെന്നും കെ വി സുമേഷ് എം എല്‍ എ പതാക ഉയര്‍ത്തല്‍ ചടങ്ങുമായി ബന്ധപ്പെട്ട് പി ആര്‍ ഡി ചേംബറില്‍ നടത്തിയ വാർത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് തദ്ദേശീയരായ ആളുകള്‍ക്ക് നിരവധി തൊഴില്‍സാധ്യതകള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

എംഎല്‍ എയുടെ നേതൃത്തില്‍ ജില്ലാ ഭരണകൂടവും ഡി ടി പിസിയും അഴീക്കോട് പഞ്ചായത്തും നടത്തിയ പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യം കണ്ടത്. അഴീക്കോട് ഗ്രാമ പഞ്ചായത്ത് സജ്ജീകരിച്ച വാട്ടര്‍ എടിഎം, സോഷ്യല്‍ ഫോറസ്ട്രിയുടെ സഹകരണത്തോടെ ബീച്ചില്‍ ആരംഭിച്ച ബട്ടര്‍ഫ്‌ളൈ പാര്‍ക്ക്, കടലാമ പ്രജനന കേന്ദ്രം, പ്ലാസ്റ്റിക് അഴിക്കോട് ഗ്രാമപഞ്ചായത്ത് മുഖേന പ്ലാസ്റ്റിക് നിര്‍മാര്‍ജനത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങള്‍, എന്നിവയും ഹെര്‍ബല്‍ ഗാര്‍ഡനും ചാല്‍ ബീച്ചിനെ ആകര്‍ഷകമാക്കുന്നു. ബീച്ചിലെ സുരക്ഷിത നീന്തല്‍ മേഖല ആയി വേര്‍തിരിച്ചിരിക്കുന്ന ഭാഗത്തെ വെള്ളത്തിന്റെ ശുദ്ധി എല്ലാ മാസവും കൃത്യമായ ഇടവേളകളില്‍ സംസ്ഥാന മലിനീകരണ ബോര്‍ഡ് മുഖേന പരിശോധിച്ച് ഉറപ്പാക്കാറുണ്ട്. ബീച്ചിലെ പ്രധാന കവാടത്തിനു ഇരുവശത്തും 150 മീറ്റര്‍ വീതം സുരക്ഷിത നീന്തല്‍ മേഖലയാണ്. സൂരക്ഷാ പരിശോധന നടത്തിയ ശേഷം ആണ് 300 മീറ്റര്‍ ഭാഗം സുരക്ഷിത നീന്തല്‍ മേഖലയായി വേര്‍തിരിച്ചിട്ടുള്ളത്. കവാടത്തിനു ഇരുവശത്തുമായി 400 മീറ്റര്‍ വീതം ദൂരം ബീച്ചിന്റെ അതിര്‍ത്തിയും അടയാളപ്പെടുത്തിയിട്ടുണ്. ബീച്ചിലെത്തുന്ന സഞ്ചാരികളുടെ സുരക്ഷയ്ക്ക് രണ്ട് ലൈഫ് ഗാര്‍ഡുകളെ ഡിടിപിസിനിയോഗിച്ചിട്ടുണ്ട്. ദിവസേന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 7 കുടുംബശ്രീ വളണ്ടിയേഴ്സിനെയും ഡിടിപിസി നിയോഗിച്ചിട്ടുണ്ട്. ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ ചെയര്‍മാനായ ചാല്‍ ബീച്ച് മാനേജ്‌മെന്റ് കമ്മിറ്റി അസി. കലക്ടര്‍ ഗ്രന്ഥേ സായികൃഷ്ണയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. ബ്ലൂ ഫ്ലാഗ് പ്രവര്‍ത്തനങ്ങളുടെ അവലോകനം, ചാല്‍ ബീച്ചില്‍ ബ്ലൂ ഫ്‌ളാഗ് അവാര്‍ഡ് ലഭ്യമാക്കാനായി നടത്തിയ മാനദണ്ഡങ്ങളുടെ പ്രസന്റേഷന്‍, ഗ്രൂപ്പ് ഡിസ്‌കഷന്‍ എന്നിവക്ക് ശേഷം ആണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.

തീരത്തിന്റെ സ്വാഭാവിക സൗന്ദര്യം അതേപടി നിലനിര്‍ത്തിയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് ഇവിടെ നടത്തിയത്. കുടിവെള്ളം ലഭ്യമാക്കാന്‍ അഴിക്കോട് പഞ്ചായത്ത് രണ്ട് വാട്ടര്‍ കിയോസ്‌ക്കുകള്‍ ബീച്ചില്‍ സ്ഥാപിച്ചിട്ടുണ്ട്. രണ്ട് രൂപയ്ക്ക് ഒരു ലിറ്റര്‍ വെള്ളം ലഭിക്കും. ചൂട് വെള്ളം, തണുത്ത വെള്ളം, സാധാരണ വെള്ളം എന്നിങ്ങനെ തിരഞ്ഞെടുക്കാനും സൗകര്യമുണ്ട്. കോയിന്‍ നിക്ഷേപിച്ചോ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്‌തോ പണം അടയ്ക്കാം. ബീച്ചില്‍ പ്ലാസ്റ്റിക് കുപ്പികള്‍ കുറയ്ക്കാന്‍ ഇത് സഹായിച്ചു. സന്ദര്‍ശകരെ ബോധവത്കരിക്കുന്നുമുണ്ട്. ബീച്ചിലെ കടകളില്‍ മാലിന്യം ശേഖരിക്കാന്‍ മൂന്നു നിറങ്ങളിലുള്ള ബാസ്‌ക്കറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

ബീച്ചിലേക്കുള്ള പ്രവേശന സമയം, സുരക്ഷിതമായി ബീച്ചില്‍ ഇറങ്ങാന്‍ പ്രത്യേകമായി മാര്‍ക്ക് ചെയ്തിരിക്കുന്ന സ്ഥലം, ലൈഫ് ഗാര്‍ഡ് ഡ്യൂട്ടിയിലുള്ളവരുടെ വിവരങ്ങള്‍ വീല്‍ചെയര്‍ സൗകര്യ വിവരം, ചാല്‍ബീച്ച് മാപ്പ്, വികലാംഗ സൗഹ്യദ പാര്‍ക്കിങ് ഏരിയ, ടര്‍ട്ടില്‍ ഹാച്ചറി തുടങ്ങിയവയുടെ വിവരങ്ങള്‍ ചാല്‍ബീച്ചില്‍ സ്ഥാപിച്ച ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ ലഭിക്കും. 

ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ ചെയര്‍മാനായ ചാല്‍ ബീച്ച് മാനേജ്‌മെന്റ് കമ്മിറ്റിയില്‍ അഴിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. അജീഷ്, വാര്‍ഡ് മെമ്പര്‍ ഹൈമ കെ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ടിസി മനോജ്, ഡിടിപിസി സെക്രട്ടറി, ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍, സോഷ്യല്‍ ഫോറസ്ട്രി അസി. കണ്‍സര്‍വേറ്റര്‍, സംസ്ഥാന മലിനീകരണ ബോര്‍ഡ് അംഗം, ബീച്ച് മാനേജര്‍ തുടങ്ങിയവരാണ് അംഗങ്ങള്‍. പത്രസമ്മേളത്തില്‍ അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ അജീഷ്,ഡിടിപിസി സെക്രട്ടറി പി ജി ശ്യാംകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

date