Skip to main content

വിളവെടുപ്പ് നടത്തി

 

 

 

അളഗപ്പനഗർ ഗ്രാമപഞ്ചായത്ത് പച്ചക്കറി കൃഷി വികസനം 2024-25 പദ്ധതിയുടെ ഭാഗമായി വിഷു വിപണി ലക്ഷ്യമാക്കി 80 സെന്റ് സ്ഥലത്ത് നടത്തിയ പച്ചക്കറിക്കൃഷി വിളവെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രാജേശ്വരി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം വി.കെ. വിനീഷ് അധ്യക്ഷനായി. 

 

സൗമ്യ, വർഗീസ് മാണി എന്നിവരുടെ നേതൃത്വത്തിലാണ് ചീര, പയർ തുടങ്ങിയ വിവിധ പച്ചക്കറികൾ കൃഷി ചെയ്തത്. 

 

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഭാഗ്യവതി ചന്ദ്രൻ, വികസന സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ പ്രിൻസി ഡേവീസ്, കുടുംബശ്രീ ചെയർപേഴ്‌സൺ ഗിരിജ പ്രേംകുമാർ, തൊഴിലുറപ്പ് തൊഴിലാളി മേറ്റ് രോഷ്ണി ജോസ്, കൃഷി വകുപ്പ് ഓഫീസർമാരായ കെ.എസ് സ്മിത, പി അരുണ, എൻ.എം റോഷ്‌നി, സൗമ്യ ബിജു തുടങ്ങിയവർ സംസാരിച്ചു.

date