Post Category
ക്ഷേത്രപ്രവേശന വിളംബരം: വിദ്യാര്‍ത്ഥികള്‍ക്ക് ഉപന്യാസ മത്സരം
ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82-ാം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി ഉപന്യാസമത്സരം നടത്തുന്നു. ജില്ലാ ഭരണകൂടവും, ഇന്‍ഫര്‍മേഷന്‍- പബ്ളിക് റിലേഷന്‍സ് വകുപ്പും ജില്ലാ ലൈബ്രറി കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന ഉപന്യാസമത്സരം നവംബര്‍ 11 രാവിലെ 10-ന് എറണാകുളം വിമന്‍സ് അസോസിയേഷന് ഹാളില്‍ നടക്കും. യുപി- ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഒരു വിഭാഗത്തിലും ഹയര്‍ സെക്കന്ററി - കോളേജ് വിദ്യാര്‍ത്ഥികള്‍ മറ്റൊരു വിഭാഗത്തിലുമാണ് മത്സരിക്കേണ്ടത്. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ വിദ്യാഭ്യാസ സ്ഥാപനത്തിലെ മേലധികാരിയുടെ സാക്ഷ്യപത്രം സഹിതം ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2354208
date
- Log in to post comments