Skip to main content

അധ്യാപക നിയമനം

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കുഴല്‍മന്ദം(ആണ്‍) തൃത്താല (പെണ്‍) മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 2025- 26 അധ്യയന വര്‍ഷത്തേക്കാണ് നിയമനം. അധ്യാപക നിയമനത്തിന്‍ സര്‍ക്കാര്‍ നിശ്ചയിച്ച യോഗ്യത ഉള്ളവരായിരിക്കണം അപേക്ഷകര്‍. അധിക യോഗ്യതയും പ്രവൃത്തി പരിചയവും ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.   ഹോസ്റ്റലില്‍ താമസിച്ച് പഠിപ്പിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് മാത്രമായിരിക്കും അവസരം. പാലക്കാട് സിവില്‍ സ്റ്റേഷനില്‍ പ്രവൃത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ മെയ് അഞ്ചിന് വൈകീട്ട് അഞ്ചുവരെ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍: 0491-2505005, 0492 22171217, 0466 2004547.
 

date