Skip to main content

കുടുംബശ്രീ ജില്ലാതല വിഷു വിപണന മേളയ്ക്ക് നെടുംകണ്ടത്ത് തുടക്കമായി

 

 

കുടുംബശ്രീ ഇടുക്കി ജില്ലാ മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാതല വിഷു വിപണന മേളയ്ക്ക് നെടുംകണ്ടത്ത് തുടക്കമായി. നെടുംകണ്ടം എല്‍.ഐ.സി ഏജന്റ്‌സ് സഹകരണ സംഘം കെട്ടിടത്തില്‍ ഏപ്രില്‍ 10 മുതല്‍ 13 വരെയാണ് വിപണന മേള. ജില്ലാതല വിഷു വിപണനമേള നെടുംകണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.കുഞ്ഞ് ഉദ്ഘാടനം ചെയ്തു.

 

ജില്ലയിലെ വിവിധ കുടുംബശ്രീ സംരംഭകരുടെ വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കരകൗശല വസ്തുക്കള്‍, ഭക്ഷ്യോത്പന്നങ്ങള്‍, വസ്ത്രങ്ങള്‍, ഗൃഹോപകരണങ്ങള്‍, പച്ചക്കറികള്‍ തുടങ്ങി നിരവധി ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് മിതമായ നിരക്കില്‍ ലഭ്യമാകും. പ്രാദേശിക സംരംഭകരെ പ്രോത്സാഹിപ്പിക്കുക, അവരുടെ ഉത്പന്നങ്ങള്‍ക്ക് വിപണി ലഭ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് വിഷു വിപണന മേള സംഘടിപ്പിച്ചിട്ടുള്ളത്.

 

നെടുംകണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീമി ലാലിച്ചന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. നെടുംകണ്ടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി. ജയകുമാര്‍ ആദ്യ വില്‍പ്പന നിര്‍വഹിച്ചു. നെടുംകണ്ടം ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു സഹദേവന്‍, ഗ്രാമപഞ്ചായത്തംഗം ഷിഹാബ് ഈട്ടിക്കല്‍, നെടുംകണ്ടം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി.എം. ജോണ്‍, യുവജന ക്ഷേമ ബോര്‍ഡ് ജില്ലാ കോ-ഓഡിനേറ്റര്‍ രമേഷ് കൃഷ്ണന്‍, നെടുംകണ്ടം അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് എം.എന്‍. ഗോപി, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ എ.ഡി.എം.സി. ജി. ഷിബു, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ഡൈസമ്മ തോമസ് എന്നിവര്‍ പങ്കെടുത്തു.

 

 

date