വേളൂക്കര അംബേദ്കർ ഗ്രാമത്തിൽ കമ്മ്യൂണിറ്റി ഹാളിന്റെ നിർമാണോദ്ഘാടനം നിർവഹിച്ചു
വേളൂക്കര ഗ്രാമപഞ്ചായത്തിലെ അംബേദ്കർ ഗ്രാമത്തിൽ കമ്മ്യൂണിറ്റി ഹാളിന്റെ നിർമാണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു.
അംബേദ്കർ ഗ്രാമത്തിലെ ജനങ്ങളുടെ ഒത്തുചേരലിന്റെ ഇടമായും കുട്ടികളെ കല, സാഹിത്യം തുടങ്ങിയവയിൽ പ്രോത്സാഹനം നൽകുന്ന കേന്ദ്രമായും കമ്മ്യൂണിറ്റി ഹാൾ മാറണമെന്നും മന്ത്രി പറഞ്ഞു.
വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ധനീസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രൻ മുഖ്യാതിഥിയായി.
ഇരിങ്ങാലക്കുട എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ ചെലവഴിച്ചാണ് അംബേദ്കർ ഗ്രാമത്തിലെ ടി.വി ഹാൾ പരിസരത്ത് കമ്യൂണിറ്റി ഹാൾ കെട്ടിടം നിർമിക്കുന്നത്.
ബ്ലോക്ക് പഞ്ചായത്ത് അംഗം വിജയലക്ഷ്മി വിനയചന്ദ്രൻ, വേളൂക്കര ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീജ ഉണ്ണികൃഷ്ണൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി.എസ് സുനിത, പി.ജെ സതീഷ്, രഞ്ജിത ഉണ്ണികൃഷ്ണൻ, പി.വി മാത്യു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
- Log in to post comments