അസിസ്റ്റൻറ് ബോട്ട് കമാണ്ടർ, ബോട്ട് എഞ്ചിൻ ഡ്രൈവർ നിയമനം
അഴിക്കോട് തീരദേശ പോലീസ് സ്റ്റേഷനിലെ ബോട്ടുകളിൽ് അസിസ്റ്റൻറ് ബോട്ട് കമാണ്ടർ, ബോട്ട് എഞ്ചിൻ ഡ്രൈവർ എന്നീ ഒഴിവുകളിലേക്ക് താൽകാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വിരമിച്ച നാവികസേന, ഗാർഡ്, ബി.എസ്.എഫ്, വാട്ടർ വിംഗ് സൈനികർക്ക് അപേക്ഷിക്കാം. കേരള മൈനർ പോർട്ട് ഓഫീസർ നൽകിയിട്ടുള്ള മാസ്റ്റർ ഡ്രൈവർ (ഹാർബർ ക്രാഫ്റ്റ് റൂൾസ്) എം.എം.ഡി ലൈസൻസ് കൂടാതെ കടലിൽ മൂന്നുവർഷം ബോട്ട് ഓടിച്ചുള്ള പരിചയവുമാണ് അസിസ്റ്റന്റ് ബോട്ട് കമാൻഡർ തസ്തികയിലേക്ക് വേണ്ട യോഗ്യതകൾ. കെ.ഐ.വി എൻജിൻ ഡ്രൈവർ ലൈസൻസ്, മൂന്നുവർഷം പ്രവൃത്തിപരിചയം എന്നിവയാണ് ബോട്ട് എൻജിൻ ഡ്രൈവർ തസ്തികയിലേക്കുള്ള യോഗ്യത. നാവികസേന, കോസ്റ്റ്ഗാർഡ്, ബി.എസ്.എഫ്, വാട്ടർവിംഗ് എന്നിവയിൽ നിന്ന് വിരമിച്ച സൈനികർക്ക് മുൻഗണന. താൽപര്യമുള്ള യോഗ്യരായ ഉദ്യോഗസ്ഥികൾ ഏപ്രിൽ 30നകം ജില്ലാ പോലീസ് മേധാവി, തൃശ്ശൂർ റൂറൽ, ഇരിങ്ങാലക്കുട, എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 04802823000
- Log in to post comments