Skip to main content

അതിദരിദ്രർ ഇല്ലാത്ത കോർപ്പറേഷൻ: ലക്ഷ്യത്തിലേക്ക് ചുവടുവെച്ച് കോഴിക്കോട്

കോഴിക്കോട് അതിദരിദ്രർ ഇല്ലാത്ത കോർപ്പറേഷനാകുന്നു. സർവേയിൽ കണ്ടെത്തിയ 814 അതിദരിദ്ര കുടുംബങ്ങളെ  സമഗ്ര പദ്ധതികൾ തയ്യാറാക്കി  അതിദാരിദ്ര്യത്തിൽനിന്ന് മോചിപ്പിക്കാനുള്ള പദ്ധതികൾ പുരോഗമിക്കുകയാണ്. ഭക്ഷണം, ആരോഗ്യം, അടിസ്‌ഥാന വരുമാനം, സുസ്‌ഥിരമായ വാസസ്‌ഥലം എന്നിങ്ങനെ നാലു ഘടകങ്ങളാക്കി തയ്യാറാക്കിയ മൈക്രോപ്ലാൻ പ്രകാരം 650 പേർക്ക് ഭക്ഷണവും 659 പേർക്ക് ചികിത്സാ സഹായവും നൽകിവരുന്നു. 28 പേർക്ക് വരുമാന മാർഗ്ഗവും നൽകി. 190 പേർക്ക് വീടിന്റെ അറ്റകുറ്റപ്പണികൾക്കായി ധനസഹായം, 49 പേർക്ക് പാലിയേറ്റിവ് കെയർ, 4 പേർക്ക് വീൽചെയർ എന്നിവയും ഒരുക്കി. മൂന്നു സൂക്ഷ്മ പദ്ധതി ഘടകങ്ങളും കോർപറേഷൻ 100 ശതമാനം പൂർത്തീകരിച്ചുകഴിഞ്ഞു.

സുസ്‌ഥിരമായ വാസസ്‌ഥലം ആവശ്യമുള്ള 103 കുടുംബങ്ങളിൽ മുഴുവൻ പേർക്കും സ്‌ഥലവും വീടും നൽകുക എന്ന ലക്ഷ്യം പൂർത്തീകരിക്കുന്നതിൻ്റെ ഭാഗമായാണ് ഫ്ളാറ്റ് അനുവദിച്ചതും ഭൂമി നൽകുന്നതും. 38 പേർക്ക് ബേപ്പൂർ വില്ലേജിൽ  മിച്ചഭൂമി നൽകാൻ നടപടികളും സ്വീകരിച്ചുവരുന്നു.
2025 ഒക്ടോബറോടെ നൂറു ശതമാനം അതിദാരിദ്ര്യമുക്തമാവുകയാണ് ലക്ഷ്യം.
 

date