Post Category
പരിശീലനം ഏപ്രിൽ 21 മുതൽ
മെഗാ ജോബ് ഫെയറിന് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് അഭിമുഖത്തിൽ പങ്കെടുക്കുന്നതിന് ആവശ്യമായ ഹ്രസ്വ പരിശീലനം ഏപ്രിൽ 21 മുതൽ 25 വരെ ജോബ് സ്റ്റേഷനുകളിൽ ലഭ്യമാക്കും. പേഴ്‌സണാലിറ്റി ഡെവലപ്‌മെന്റ്, ഇംഗ്ലീഷ് നൈപുണ്യ വികസനം എന്നിവയിലായിരിക്കും പരിശീലനം നൽകുക. പരിശീലനം പൂർത്തീകരിച്ച അധ്യാപകർ ജോബ് സ്റ്റേഷനുകളിലൂടെ നൽകും. ഉദ്യോഗാർത്ഥികൾക്ക് റസ്യൂം തയ്യാറാക്കുന്നതിന് ജോബ് സ്റ്റേഷനുകൾ വഴി പ്രത്യേക പരിശീലനവും നൽകും. മെഗാ ജോബ് എക്‌സ്‌പോയെ തുടർന്ന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രാദേശിക തൊഴിലുകൾക്ക് വേണ്ടി ചെറുമേളകൾ സംഘടിപ്പിക്കും. തെരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് അതതു വ്യവസായങ്ങളും സംരംഭങ്ങളുമായി ബന്ധപ്പെട്ട നൈപുണ്യപരിശീലനം വിജ്ഞാനകേരളം ക്യാമ്പയിന്റെ ഭാഗമായി നൽകും.
date
- Log in to post comments