Post Category
ഇയ്യം മടിച്ചി റോഡ് നാടിന് സമർപ്പിച്ചു
കൊണ്ടാഴി ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ 2024 - 25 സാമ്പത്തിക വർഷത്തെ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തിയാക്കിയ ഇയ്യം മടിച്ചി റോഡ് നാടിന് സമർപ്പിച്ചു. 320 മീറ്റർ നീളമുള്ള റോഡ് പണിക്ക് 12 ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി പൂർത്തീകരിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ. ശശിധരൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ ശിവൻ വീട്ടിക്കുന്ന് അധ്യക്ഷത വഹിച്ചു.
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ വി. നിഷമോൾ, ബാബു ഇയ്യം മടിച്ചി, സി ഡി എസ് അംഗം ഗീത പുഷ്പരാജ്, എ ഡി എസ് അംഗങ്ങളായ കൃഷ്ണ രഞ്ജിത്ത്, സബിത ഷിജു, ബിന്ദു ഉണ്ണികൃഷ്ണൻ, സുമ ഉണ്ണികൃഷ്ണൻ, എൻ.എസ് വിജയകുമാരി തുടങ്ങിയവർ സംസാരിച്ചു.
date
- Log in to post comments