Skip to main content

കേരളോത്സവം: പറവൂര്‍ ബ്ലോക്ക് ജേതാക്കള്‍

കാക്കനാട്: ജില്ല പഞ്ചായത്ത് സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാതല കേരളോത്സവത്തില്‍ 184 പോയന്റോടെ പറവൂര്‍ ബ്ലോക്ക് ഓവറോള്‍ ചാംപ്യന്‍മാരായി. 148 പോയന്റോടെ വാഴക്കുളം ബ്ലോക്കും 133 പോയന്റോടെ ഏലൂര്‍ നഗരസഭയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. കൊച്ചി കോര്‍പ്പറേഷനില്‍ നിന്നുള്ള റെവീന ജെയിംസ് ആണ് കലാതിലകം. കായിക പ്രതിഭകളായി സീനിയര്‍ വനിത വിഭാഗത്തില്‍ ഡിവിന ലൂസി മരിയ (പള്ളുരുത്തി ബ്ലോക്ക്), ജിബ ജിന്‍സണ്‍ (കോതമംഗലം ബ്ലോക്ക്), സീനിയര്‍ പുരുഷ വിഭാഗത്തില്‍ ജിന്‍സ് ബേബി, ജൂനിയര്‍ വിഭാഗത്തില്‍ ഷാഹുല്‍ ഹമീദ് (മുവാറ്റുപുഴ ബ്ലോക്ക്), ജൂനിയര്‍ വനിത വിഭാഗത്തില്‍ കെ.കെ. ഐശ്വര്യ (ഏലൂര്‍ നഗരസഭ) എന്നിവരാണ് വ്യക്തിഗത ചാംപ്യന്‍മാര്‍. 

അഞ്ച് ദിവസങ്ങളിലായി നടന്ന കലാകായിക മാമാങ്കത്തില്‍ 2500 ഓളം മത്സരാര്‍ഥികളാണ് മാറ്റുരച്ചത്. ജില്ല പഞ്ചായത്തില്‍ നടന്ന സമ്മേളനത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍ വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു. വൈസ് പ്രസിഡന്റ് അഡ്വ. ബി.എ. അബ്ദുള്‍ മുത്തലിബ്, ഏലൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.പി. ഉഷ, പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുംതാസ് ടീച്ചര്‍, ജില്ല പഞ്ചായത്തംഗങ്ങളായ സി.കെ. അയ്യപ്പന്‍ കുട്ടി, കെ.എം. പരീത്, സൗമ്യ ശശി, ജില്ല പഞ്ചായത്ത് സെക്രട്ടറി കെ.കെ. അബ്ദുള്‍ റഷീദ്, ജില്ല യൂത്ത് പ്രോഗ്രാം ഓഫീസര്‍ പി.ആര്‍. ശ്രീകല, ജില്ല കോ-ഓര്‍ഡിനേറ്റര്‍ കെ.ടി. അഖില്‍ ദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.   

 

date