Post Category
കീപ്പര്‍ തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു
ഒരു സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തില്‍ കീപ്പര്‍ തസ്തികയില്‍ ഓപ്പണ്‍, ഇ.ഡബ്ല്യു.എസ്, ഒ.ബി.സി , മുസ്ലീം വിഭാഗങ്ങളിലേക്കായി നാലു സ്ഥിര ഒഴിവുകളിലേക്കായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 18നും 41നും ഇടയില്‍ പ്രായമുള്ളവരും ഏഴാം ക്ലാസ് പാസായവരുമായിരിക്കണം. ബിരുദമുള്ളവര്‍ യോഗ്യരായിരിക്കില്ല.
വന്യമൃഗങ്ങളെയും പക്ഷികളേയും പരിപാലിക്കുന്നതില്‍ 2 വര്‍ഷത്തില്‍ കുറയാതെയുള്ള പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ മെയ് 12നകം യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എംപ്ലോയ്മെന്റ് എക്സ്ച്ചേഞ്ചില് നേരിട്ട് ഹാജരാകണം.
സംവരണ വിഭാഗത്തിന്റെ അഭാവത്തില്‍ മറ്റു സമുദായക്കാരെയും ഓപ്പണ്‍ വിഭാഗത്തെയും പരിഗണിക്കുന്നതാണ്.
date
- Log in to post comments